
ഒമാന്‍: ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറയും. കൂടുതല്‍ മേഖലകളിലേക്ക് തൊഴില്‍ വീസാ നിരോധനം വ്യാപിപ്പിക്കുന്നതിനുള്ള പുതിയ നിയന്ത്രണം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ ആറ് മാസത്തേക്കാണ് വീസാ നിയന്ത്രണം. ആറ് മാസത്തേക്കാണ് നിയന്ത്രണം.
ജൂലൈയില്‍ നിരോധന കാലാവധി അവസാനിച്ച ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഒമാനില്‍ 25000 തൊഴില്‍ അവസരങ്ങള്‍ ആറു മാസത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 20000 പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു.
നേരെത്ത ആറു മാസത്തേക്ക് 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം ദീര്‍ഘിപ്പിച്ചിരുന്നു. ഈ തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭിക്കും. ഇനി പദ്ധതി ഓരോ ആറു മാസത്തിനു ശേഷവും തുടരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന ഐടി, അക്കൗണ്ടിങ്, മാര്‍ക്കറ്റിംങ്, സെയില്‍സ്, അഡ്മിന്, മീഡിയ, മെഡിക്കല്‍, വിമാനത്താവളത്തിലെ ജോലികള്‍ എന്നീ മേഖലകളിലെ തൊഴില്‍ വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രവാസികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.