മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി താത്ക്കാലികമായി പിന്‍വാങ്ങി. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ രക്ഷകര്‍ത്താക്കള്‍ ഒത്തൊരുമിച്ച് പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി.
പുതിയ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങിന് അധിക തുക നല്‍കണം. പഴയ വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്കുകളുടെ ഇരട്ടിയിലധികം തുക പുതിയ ടെര്‍മിനലില്‍ മുടക്കേണ്ടി വരും. ഹ്രസ്വസമയ, ദീര്‍ഘസമയ പാര്‍ക്കിങ് വിഭാഗങ്ങളിലായി എണ്ണായിരത്തോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാണ് ഇവിടെ സൗകര്യമുള്ളത്.
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന സമ്മാനമായി നിരക്കിളവ് പ്രഖ്യാപിച്ച് മുവാസലാത്ത്. ജൂണ്‍ 20വരെയാണ് നിരക്കിളവ് മുവാസലാത്ത് പ്രഖ്യാപിച്ചത്. വിമാനത്താവളത്തില്‍നിന്ന് റൂവിയിലേക്കും മബേലയിലേക്കുമുള്ള സര്‍വിസുകള്‍ക്ക് 50 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്.
പുതിയ മസ്കത്ത് വിമാനത്താവളം ‘നിശ്ശബ്ദ’ വിമാനത്താവളമായിരിക്കും. ആഗോളതലത്തില്‍ പിന്തുടരുന്ന മാതൃകക്കനുസരിച്ചാണ് ‘നിശ്ശബ്ദ’ വിമാനത്താവളം എന്ന ആശയം ഒരുക്കിയത്. വിമാനങ്ങളെ കുറിച്ച വിവരങ്ങള്‍ ടെര്‍മിനലിലെ ഡിസ്പ്ലേ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും.
പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി അറിയിച്ചു. ഒമാനില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സഞ്ചാരികള്‍ക്ക് നീണ്ട ക്യൂ ഒഴിവാക്കുകയുമാണ് ഇ-വിസ ഗേറ്റുകളുടെ ലക്ഷ്യമെന്ന് അദേഹം പറഞ്ഞു.
സ്വദേശിവല്‍ക്കരണം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തു വിദേശികള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവരുന്നതായി ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ ഒമാനില്‍ നിന്നു മടങ്ങിയത് 20,717 വിദേശികളാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വികസന പദ്ധതികളുടെ ഭാഗമായി ഒമാന്‍ അവന്യൂസ് മാളില്‍ മള്‍ട്ടിപ്ലെക്സ് സ്ഥാപിക്കുന്നു. 76.90 ലക്ഷം റിയാല്‍ ചെലവിട്ട് സ്ഥാപിക്കുന്ന തിയറ്റര്‍ സമുച്ചയം ലോകത്തിലെ നാലാമത്തെ തിയറ്റര്‍ ശൃംഖലയായ സിനിപോളിസുമായി ചേര്‍ന്നാണ് തിയറ്റര്‍ ഒരുക്കുക. തിയറ്റര്‍ സമുച്ചയത്തില്‍ 15 സ്ക്രീനുകളാണ് ഉണ്ടാവുക.
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ യാത്രക്കാര്‍ ചെക്-ഇന്‍ സമയം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നുമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വിസ കാന്‍സല്‍ ചെയ്യാനുള്ളവരാണെങ്കില് നാലുമണിക്കൂര്‍ മുമ്പ് എത്തണം.
ഹൈമയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കോടിക്കുളം കൊടുവേലി നാമ്പേലില് വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെ മകന് അഖില്‍ ജിയോര്‍ജിയോ മാത്യു (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം.
ഒമാനില്‍ ടൂറിസം മേഖലയ്ക്ക് വന്‍ മുന്നേറ്റം. ഒമാനിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഏകദേശം 33 ലക്ഷം വിദേശികള്‍ കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.