Currency

വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസ്; നിരക്കിളവുമായി മുവാസലാത്ത്

സ്വന്തം ലേഖകന്‍Wednesday, March 21, 2018 5:29 pm

മസ്‌കത്ത്: പുതിയ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന സമ്മാനമായി നിരക്കിളവ് പ്രഖ്യാപിച്ച് മുവാസലാത്ത്. ജൂണ്‍ 20വരെയാണ് നിരക്കിളവ് മുവാസലാത്ത് പ്രഖ്യാപിച്ചത്. വിമാനത്താവളത്തില്‍നിന്ന് റൂവിയിലേക്കും മബേലയിലേക്കുമുള്ള സര്‍വിസുകള്‍ക്ക് 50 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. ഒരു റിയാലിന് പകരം ഇനി 500 ബൈസ നല്‍കിയാല്‍ മതിയാകും.

വിമാനത്താവള സര്‍വിസ് മുന്‍നിര്‍ത്തി വലിയ ലഗേജുകള്‍ വെക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ബസുകള്‍ മുവാസലാത്ത് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് സുഗമയാത്ര ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും ഈ ബസിലുണ്ട്. പൊതുഅവധി ദിവസങ്ങളടക്കം എല്ലാ ദിവസവും മുഴുവന്‍ സമയവും ഈ ബസുകള്‍ സര്‍വിസ് നടത്തും. പുതിയ വിമാനത്താവളത്തില്‍ നിന്നുള്ള ടാക്‌സി സര്‍വിസും മുവാസലാത്തിന് കീഴിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x