
മസ്‌കത്ത്: വികസന പദ്ധതികളുടെ ഭാഗമായി ഒമാന്‍ അവന്യൂസ് മാളില്‍ മള്‍ട്ടിപ്ലെക്‌സ് സ്ഥാപിക്കുന്നു. 76.90 ലക്ഷം റിയാല്‍ ചെലവിട്ട് സ്ഥാപിക്കുന്ന തിയറ്റര്‍ സമുച്ചയം ലോകത്തിലെ നാലാമത്തെ തിയറ്റര്‍ ശൃംഖലയായ സിനിപോളിസുമായി ചേര്‍ന്നാണ് തിയറ്റര്‍ ഒരുക്കുക. തിയറ്റര്‍ സമുച്ചയത്തില്‍ 15 സ്‌ക്രീനുകളാണ് ഉണ്ടാവുക. വി.ഐ.പി ലോഞ്ച് അടക്കം 1500 സീറ്റുകളാണ് ഉണ്ടാവുക. രണ്ടാംഘട്ട വികസന പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന തിയറ്റര്‍ ഈ വര്‍ഷം അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് അവന്യൂസ് മാള്‍ അധികൃതര്‍ അറിയിച്ചു.
നാലുഘട്ടങ്ങളിലായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ടോയ്‌ലറ്റുകളുടെയും പൊതു ഏരിയകളുടെയും വികസനം, ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണം തുടങ്ങിയവ അടങ്ങിയ ആദ്യഘട്ട വികസനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സിന് ഒപ്പം കൂടുതല്‍ വിനോദ ഉപാധികള്‍, റീട്ടെയില്‍ ഷോപ്പുകള്‍, പുതിയ ബ്രാന്റുകളുടെ അവതരണം എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം. അടുത്ത വര്‍ഷത്തോടെ ഇത് പൂര്‍ത്തീകരിക്കും.
2018 പകുതി മുതല്‍ 2021 വരെ നീളുന്ന മൂന്നാംഘട്ടത്തില്‍ കൂടുതല്‍ ആങ്കര്‍ സ്‌റ്റോറുകള്‍ ഉള്‍പ്പെടുത്തി മാള്‍ വിപുലീകരിക്കും. വിവിധോദ്ദേശ്യ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള നാലാംഘട്ട വികസനം 2022ല്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.