ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം ഇതു സംബന്ധിച്ച് കര്‍ശന മുന്നറിയിപ്പ് നല്കി. സര്‍വകലാശാല ബിരുദധാരികള്‍, ഡിപ്ലോമ ധാരികള്‍ എന്നിവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാകും രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
ഒമാനിലെ സുപ്രധാന ഗതാഗത പദ്ധതികളില്‍ ഒന്നായ അല്‍ ബാത്തിന എക്സ്പ്രസ്വേ ഏപ്രില്‍ അവസാനത്തോടെ പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മസ്കത്തില് പത്തിടങ്ങളിലേക്കാണ് സര്‍വിസ് ആരംഭിക്കുക. ഇതുകൂടാതെ മസ്കത്തില് നിന്ന് സലാല, ബുറൈമി, ദുകം, ഷന്ന റൂട്ടുകളിലും സര്‍വിസ് തുടങ്ങും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ നഈമിയാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ ബര്‍കയില്‍ കടല്‍ ജലത്തില്‍ ചുവപ്പുനിറം കലര്‍ന്നതു ജലവിതരണത്തെ ബാധിച്ചു. മേഖലയിലെ കടല്‍ വെള്ള ശുദ്ധീകരണ ഫാക്ടറുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കമ്പനി ഉടമസ്ഥതയിലുള്ള കാറുകളുടെ രജിസ്ട്രേഷന് നമ്പര്‍പ്ലേറ്റുകള്‍ ചുവപ്പു നിറത്തിലേക്ക് മാറ്റണം. ഗതാഗത നിയമഭേദഗതി നിലവില്‍ വരുന്ന മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആര്.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു.
സ്വദേശിവത്കരണത്തോത് പാലിക്കുക അല്ലെങ്കില്‍ നടപടി നേരിടുക എന്ന നയമാണ് സര്‍ക്കാറിന്റേതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കമ്പനികളില്‍ ചുരുങ്ങിയത് 10 ശതമാനമെങ്കിലും സ്വദേശിവത്കരണം നിര്‍ബന്ധമാണ്. ഇത് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാനടപടി നേരിടേണ്ടിവരും.
മസ്കത്ത് നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പെയ്ഡ് പാര്‍ക്കിങ് സോണുകളാക്കി മാറ്റാന്‍ നഗരസഭ. നഗരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന റൂവി-സിബിഡി, അല്‍ ഖുവൈര്‍, ഖുറം എന്നിവിടങ്ങളിലാണ് കൂടുതല്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥാപിക്കുകയെന്ന് നഗരസഭ വ്യക്തമാക്കി.
ഈ വര്‍ഷം അപേക്ഷകര്‍ 17 ശതമാനമാണ് കുറവ്. ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ അഡ്മിഷന് സമയം അവസാനിച്ചപ്പോള്‍ 4,400 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അപേക്ഷകളാണ് ഇത്തവണ ലഭിച്ചതെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.
തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കും മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും റഷ്യയിലെ മോസ്കോയിലേക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്. തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കുള്ള സര്‍വീസിന് ജൂണ്‍ ഒന്നിന് തുടക്കമാകും. മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും റഷ്യയിലെ മോസ്കോയിലേക്കും ഒക്ടോബറിലാണ് സര്‍വിസ് തുടങ്ങുക.
സമാഈല്‍- റുസ്താഖ് റൂട്ടുകളില്‍ മുവാസലാത്ത് സര്‍വ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച മുതലാണ് മുവാസലാത്ത് സര്‍വ്വീസ് ആരംഭിക്കുന്നത്. രണ്ടിടങ്ങളിലേക്കും ദിനംപ്രതി രണ്ട് സര്‍വ്വീസുകളാണുണ്ടാകുക. മുവാസലാത്ത് ഓഫിസില്‍ നിന്നും ബസില്‍ നിന്നും ടിക്കറ്റ് ലഭ്യമാക്കും.