മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുള്ളവര്‍ക്ക് അതിന്റെ കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനില്‍ വരുന്നതിനും ഓരോ തവണ വരുമ്പോഴും ഒരുമാസം വീതം രാജ്യത്ത് തങ്ങാനും അനുമതിയുണ്ടായിരിക്കുമെന്ന് ആര്.ഒ.പി വക്താവ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ പച്ചക്കറികള്‍, വിളകള്‍, ഹരിത ഗൃഹങ്ങള്‍ എന്നിവയായിരിക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കോഴി വളര്‍ത്തല്‍ എന്നിവയും മൂന്നാംഘട്ടത്തില്‍ ഈത്തപ്പഴം,തേനീച്ച വളര്‍ത്തല്‍ എന്നിവയും ഉള്‍പ്പെടുത്തും.
വാഹനം അതിവേഗത്തിലാണെങ്കില്‍ ഇതില്‍ ചുവപ്പുനിറത്തില്‍ സങ്കടഭാവമുള്ള സ്മൈലി തെളിയും. വേഗപരിധി ലംഘിച്ചിട്ടില്ലെങ്കില്‍ ചിരിക്കുന്ന മുഖമുള്ള സ്മൈലി പച്ച നിറത്തില്‍ തെളിയും.
താമസ, ഓഫിസ് കെട്ടിടങ്ങളുടെ വാടകയില്‍ കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. കുടുംബസമേതം താമസിച്ചിരുന്ന വിദേശികളുടെ ഒഴിഞ്ഞുപോക്കിനെ തുടര്‍ന്നാണ് വാകയില്‍ ഇടിവുണ്ടായത്.
25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇനി സ്പോണ്‍സറില്ലാതെയുള്ള വിസക്ക് വെബ്സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മൂന്നുമാസത്തെ രാജ്യവ്യാപക കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ മനുഷ്യക്കടത്ത് അഭൂതപൂര്‍വമായി വര്‍ധിച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് കാമ്പയിന് തുടക്കം കുറിച്ചത്.
സീബ് വിലായത്തിലെ 277ാം നമ്പര്‍ സ്ഥലത്താണ് വിനോദസഞ്ചാര കേന്ദ്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിക്കായി നിക്ഷേപകരെ തേടുകയാണ് വിനോദ സഞ്ചാര വകുപ്പ്. പഴമയുടെ ഓര്‍മകള്‍ക്ക് ഒപ്പം റസ്റ്റാറന്റുകള്‍, കഫേകള്‍, ഷോപ്പുകള്‍ എന്നിവയും ഉണ്ടാകും.
മദ്യപാനവും മൊബൈല്‍ ഉപയോഗവും മൂലമുള്ള വാഹനാപകടങ്ങള്‍ ഒമാനില്‍ വര്‍ധിക്കുന്നു. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമായിരുന്നു നേരത്തേ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്.
സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികള്‍ നിര്മിക്കുമെന്നുള്പ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രാലയം ഓണ്‍ലൈന്‍ അറിയിച്ചു.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവര്‍ഷ പണപെരുപ്പം സെപ്തംബര്‍ അവസാനം 1.60 ശതമാനമായി ഉയര്‍ന്നു. ഗതാഗത ചെലവ്, ഫര്‍ണിഷിങ്, ഹൗസ്ഹോള്‍ഡ് ഉപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണി എന്നീ വിഭാഗങ്ങളിലാണ് വര്‍ധനവ് ഉണ്ടായതെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.