മിഡിലീസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നീ മേഖലകളുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് ഒമാന്റേത്. ആഭ്യന്തര ഉല്പാദന വളര്‍ച്ചാനിരക്ക് 3.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറോളം സ്വദേശി ഒപ്റ്റീഷ്യന്മാരാണ് ജോലിചെയ്യുന്നത്. ഈ വര്‍ഷം കൂടി അവസാനിക്കുന്നതോടെ ഇത് പരമാവധിയില്‍ എത്തുമെന്നും ആരോഗ്യമന്ത്രി മജ്ലിസുശൂറയെ അറിയിച്ചു.
കെട്ടിട നമ്പര്‍, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റല്‍ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാന്‍ കഴിയുംവിധമായിരിക്കും സംവിധാനം നടപ്പില്‍ വരുക.
ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്സ്, എക്സ്റേ ടെക്നീഷ്യന്‍സ്, ഒപ്റ്റീഷ്യന്‍സ് തുടങ്ങിയ തസ്തികകളില്‍ യോഗ്യതയുള്ള സ്വദേശികളില്‍ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
കുടുംബവിസക്കുള്ള അപേക്ഷകര്‍ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഒപ്പം ഫ്ലാറ്റിന്റെ വാടക കരാറുമാണ് സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയ വാടക കരാര്‍ അപേക്ഷകന്റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം.
ധാരണപ്രകാരം നൂറ്റാണ്ട് പഴക്കമുള്ള നിസ്വ കോട്ടയുടെ മേല്‍നോട്ട ചുമതല ഒംറാന് ആയിരിക്കും. നവീകരണ, അറ്റകുറ്റപ്പണികള്‍ക്ക് ഒപ്പം നിസ്വയെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ഒംറാന്റെ നേതൃത്വത്തില്‍ നടക്കും.
ഡിസംബര്‍ മുതലാകും പദ്ധതിയുടെ ആദ്യഘട്ടത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുക. ആദ്യഘട്ടത്തില്‍ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്വദേശികള്‍ക്ക് 25000 തൊഴിലുകള്‍ ഉറപ്പാക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സലാം എയറിന്റെ മസ്കത്തില് നിന്നുള്ള ദുബായ് സര്‍വീസ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറുന്നു. നേരത്തെ അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമായിരുന്നു സര്‍വീസ്.
മുന്നൂറ് റിയാല്‍ ശമ്പളമുള്ളവര്‍ക്കും ഇനി ഒമാനില്‍ കുടുംബവിസക്ക് അപേക്ഷിക്കാം. ഇതിനുള്ള നിയമ ഭേദഗതി നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പൊലീസ് വക്താവിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയും മറ്റു രണ്ടുപേര്‍ ആന്ധ്ര സ്വദേശികളുമാണെന്ന് ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. മരിച്ച മൂന്നു പേരും ഇന്ത്യന്‍ തൊഴിലാളികള്‍ ആണെന്ന് സൊഹാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു.