Currency

മദ്യപാനവും മൊബൈല്‍ ഉപയോഗവും; ഒമാനില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, October 18, 2017 7:37 pm

മദ്യപാനവും മൊബൈല്‍ ഉപയോഗവും മൂലമുള്ള വാഹനാപകടങ്ങള്‍ ഒമാനില്‍ വര്‍ധിക്കുന്നു. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമായിരുന്നു നേരത്തേ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്.

മസ്‌കത്ത്: മദ്യപാനവും മൊബൈല്‍ ഉപയോഗവും മൂലമുള്ള വാഹനാപകടങ്ങള്‍ ഒമാനില്‍ വര്‍ധിക്കുന്നു. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമായിരുന്നു നേരത്തേ കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്. സ്വകാര്യമേഖലയുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ ഇതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. നിലവില്‍ അപകടനിരക്കുകള്‍ കുറഞ്ഞുവരുകയാണ്.

ബോധവത്കരണത്തിനൊപ്പം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പരിശോധന ശക്തമാക്കിയും ഒമാനിലെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കി അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്. അപകടങ്ങളുടെ എണ്ണം കുറയുമ്പോഴും ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. ആഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 428 പേരാണ് അപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.1 ശതമാനത്തിന്റെ വര്‍ധന. അതേസമയം അപകടനിരക്കില്‍ 7.1 ശതമാനത്തിന്റെ കുറവുമുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x