മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുള്ളവര്‍ക്ക് അതിന്റെ കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനില്‍ വരുന്നതിനും ഓരോ തവണ വരുമ്പോഴും ഒരുമാസം വീതം രാജ്യത്ത് തങ്ങാനും അനുമതിയുണ്ടായിരിക്കുമെന്ന് ആര്‍.ഒ.പി വക്താവ് അറിയിച്ചു.
മസ്‌കത്ത്: ഒരു വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഒമാനില്‍ തങ്ങാവുന്ന കാലപരിധിയില്‍ മാറ്റം വരുത്തി. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൂടി അധികമായി അനുവദിക്കുകയാണ് ചെയ്തത്. നേരത്തേ മൂന്നാഴ്ച തങ്ങാന്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുള്ളവര്‍ക്ക് അതിന്റെ കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനില്‍ വരുന്നതിനും ഓരോ തവണ വരുമ്പോഴും ഒരുമാസം വീതം രാജ്യത്ത് തങ്ങാനും അനുമതിയുണ്ടായിരിക്കുമെന്ന് ആര്‍.ഒ.പി വക്താവ് അറിയിച്ചു. ആവശ്യമെങ്കില്‍ ഒരുമാസം കൂടി താമസാനുമതി നീട്ടാനും സാധിക്കും. അതേസമയം വിസാ നിരക്കുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്.
സയന്റഫിക് റിസര്‍ച്ച് വിസക്കും സെയിലേഴ്‌സ് ട്രാന്‍സിസ്റ്റ് വിസക്കും നിക്ഷേപക വിസക്കും അമ്പത് റിയാല്‍ വീതവും കുടുംബവിസക്കും സ്റ്റഡി വിസക്കും മുപ്പത് റിയാല്‍ വീതവും തൊഴില്‍ വിസക്കും ഒരു മാസത്തെ ടൂറിസ്റ്റ് വിസക്കും ഇരുപത് റിയാല്‍ വീതവുമാണ് നല്‍കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.