Currency

സ്‌പോണ്‍സറില്ലാതെ ഇ-വിസ: ഒമാന്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തും

സ്വന്തം ലേഖകന്‍Friday, October 20, 2017 3:39 pm

25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇനി സ്‌പോണ്‍സറില്ലാതെയുള്ള വിസക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കത്ത്: സ്‌പോണ്‍സറില്ലാതെ ഇ-വിസ സൗകര്യം ഒമാന്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭ്യമാക്കും. 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇനി സ്‌പോണ്‍സറില്ലാതെയുള്ള വിസക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അപേക്ഷിക്കുന്ന സമയത്ത് ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടാകണം.

അസര്‍ബൈജാന്‍, അര്‍മീനിയ, അല്‍ബേനിയ, ഉസ്‌ബെകിസ്താന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍, ബോസ്‌നിയ, പെറു, ബെലറൂസ്, തുര്‍ക്‌മെനിസ്താന്‍, മാലദ്വീപ്, ജോര്‍ജിയ, ഹോണ്ടുറസ്, സാല്‍വദോര്‍, തജികിസ്താന്‍, ഗ്വാട്ടമാല, വിയറ്റ്‌നാം, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍, ക്യൂബ, കോസ്റ്ററീക, ലാവോസ്, മെക്‌സികോ, നികരാഗ്വ എന്നിവിടങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്. ഈ രാജ്യങ്ങളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ളവരോ ആയിരിക്കണം. ഇരുവശങ്ങളിലേക്കുള്ള വിമാനടിക്കറ്റും ഒമാനിലെ ഹോട്ടല്‍ ബുക്കിങ്ങും അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിക്കണം. 20 റിയാലാണ് വിസക്കുള്ള ഫീസ്.

ടൂറിസം മേഖലയുടെ ഉണര്‍വ് ലക്ഷ്യമിട്ടാണ് ഇ-വിസ സംവിധാനം ഒമാന്‍ വിപുലപ്പെടുത്തിയത്. അടുത്തിടെ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കാന്‍ കഴിഞ്ഞ മാസം ഒമാന്‍ തീരുമാനം എടുത്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x