Currency

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നു

സ്വന്തം ലേഖകന്‍Monday, July 31, 2017 12:18 pm

ദോഹ: കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനവുമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നോട്ടു പോകും. എയര്‍ലൈന്‍ കൂടുതല്‍ വളര്‍ച്ച തുടരുകയാണെന്നും ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നും വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറുകളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി മോണ്‍ട്രിയലില്‍ പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ സാമ്പത്തിക നില ഇപ്പോഴും മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏഴ് രാജ്യാന്തര വിമാന ഇടനാഴികളാണു ഖത്തറിനു മുന്നില്‍ അടഞ്ഞുകിടക്കുന്നത്.

ഇത് തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ സമീപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x