ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ജിദ്ധയിലേക്ക് സൗദിഎയര്ലൈന്സിന്റെ ഹജ്ജ് വിമാനം സൗജന്യമായി സര്‍വ്വീസ് നടത്തുമെന്ന് നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൗദിവിമാനത്തിന് ഖത്തര്‍ അനുമതി നല്‍കിയില്ലെന്ന ആരോപണമാണ് സൗദി പിന്നീട് ഉന്നയിച്ചത്.
ഖത്തറിന്റെ മഹത്തായ പൈതൃകവും സംസ്കാരവും കൂട്ടിയോജിപ്പിച്ചുള്ള മാതൃകയിലാണ് ട്രെയിനുകളുടെ ബോഡി രൂപകല്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പ്രതീക്ഷിക്കുന്ന ദോഹ മെട്രോ ട്രെയിനുകള്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവറില്ലാത്ത ട്രെയിനുകളിലൊന്നായിരിക്കും.
ഞായര്‍ മുതല്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നതിന് ആരോഗ്യ സുരക്ഷാ വിഭാഗം കര്‍മപദ്ധതി തയാറാക്കി. സെന്‍ട്രല്‍ മാര്‍ക്കറ്റ്, അറവുശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും പരിശോധനയുണ്ടാവും. രാവിലെ അഞ്ചുമുതല്‍ വൈകിട്ട് ആറുവരെയാണ് പരിശോധന.
ദോഹ എക്സ്പ്രസ് ഹൈവേയുടെ ബാക്കിഭാഗം കൂടി ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ഇരുഭാഗത്തും അഞ്ച് പാതകള്‍ വീതം 11 കിലോമീറ്റര്‍ നീളമുളള ഹൈവേ വക്റയുടെ വടക്ക്, തെക്ക് ഭാഗങ്ങളെയാണ് കൂട്ടിയോജിപ്പിക്കുന്നത്. ഇതോടെ അല്‍ വക്റ പ്രധാന റോഡിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടന്‍ നടപ്പിലാക്കും. വിസയില്ലാതെ 80 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നത്.
സ്വാതന്ത്ര്യദിനമായ ചൊവ്വാഴ്ച ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അല്മമ്മൂറയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ ദേശീയപതാക ഉയര്‍ത്തും. രാവിലെ ഏഴിന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരനാണ് ദേശീയ പതാക ഉയര്‍ത്തുന്നത്.
പുതുതായി 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസരഹിത പ്രവേശന അനുമതി പ്രഖ്യാപിച്ചതോടെ ഇതടക്കം ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ ഖത്തറിലേക്ക് വരാവുന്ന രാജ്യങ്ങളുടെ എണ്ണം 242 ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ടൂറിസ്റ്റ് വിസ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനം രാജ്യത്ത് ഏര്‍പ്പെടുത്തിയത്.
പന്തീരങ്കാവ് സ്വദേശി അഹമ്മദ് ശഫീഖ്(34) ആണ് മരിച്ചത്. ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെയായിരുന്നു മരണം. ദോഹ ഹമദ് ആശുപത്രിയിലെ നെറ്റ്വര്‍ക്ക് എഞ്ചിനീയറായിരുന്നു.
മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന @QRsupport എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഉപയോക്താക്കള്‍ക്കു ഖത്തര്‍ എയര്വേയ്സിനോട് സംശയങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉടന്‍തന്നെ ഉപയോക്താക്കള്‍ക്ക് മറുപടിയും ലഭിക്കും. ഇംഗ്ലിഷിലും അറബിക്കിലും സംശയങ്ങള്‍ ചോദിക്കാവുന്നതാണ്.
വിസയില്ലാതെ ഖത്തറിലേക്ക് വരാവുന്ന 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് വഴി പ്രവേശനം സാധ്യമാക്കാന്‍ ആലോചന. ഖത്തറിന്റെ തീരുമാനത്തിന് വന്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ വിസാരഹിത പ്രവേശനം ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് സാധ്യതയെന്ന് അധികൃതര്‍ സൂചന നല്കി.