
ദോഹ: ഖത്തറില് രണ്ടാമത് സ്വദേശി ഈത്തപ്പഴമേളയ്ക്ക് തുടക്കമായി. സൂഖ് വാഖിഫിലാണ് മേള നടക്കുന്നത്. ഇത്തവണ മേളയില് മുന്വര്ഷത്തെക്കാള് കൂടുതല് കര്ഷകര് പങ്കെടുക്കുന്നുണ്ട്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളില് നിന്നെത്തിച്ച തദ്ദേശീയമായ നാലിനം ഈത്തപ്പഴങ്ങളാണ് സ്വദേശി ഈത്തപ്പഴമേളയില് വില്പ്പനക്കുള്ളത്. ദിവസവും ശരാശരി 8 ടണ് ഈത്തപ്പഴങ്ങളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്.
ഇത്തവണത്തെ രാജ്യത്തെ 57 തോട്ടങ്ങളാണ് മേളയില് അണിനിരന്നത്. മുനിസിപ്പല് കാര്ഷിക മന്ത്രാലയത്തിന്റെ മേല്നോട്ടത്തിലാണ് ഈത്തപ്പഴ മേള നടക്കുന്നത്. പ്രദര്ശനത്തിന് മുന് വര്ഷത്തേക്കാള് കൂടുതല് സൗകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.