വിമാനടിക്കറ്റിന് യൂണിയന് പേ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് യൂണിയന് പേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുക.
വലിയ തോതിലുള്ള തിരക്കാണ് വിവിധ സ്റ്റാളുകളില്‍ അനുഭവപ്പെട്ടത്. ഇത്തവണ കുട്ടികള്‍ക്ക് മാത്രമായി 90ല്‍ അധികം പ്രസിദ്ധീകരണാലയങ്ങളാണ് മേളയ്ക്കത്തെിയത്.
ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി എല്ലാ രേഖകളും തങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി അല്‍ജസീറ വ്യക്തമാക്കി. എന്നാല്‍ പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെ തങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നൂവെന്ന് മാനേജ്മെന്റ് കുറ്റപ്പെടുത്തി.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുകയെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കാറ്റ് അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കും. ഇക്കാലയളവിൽ ദോഹയിലേയും ദോഹക്ക് പുറത്തുമുള്ള കൂടിയ താപനില 22-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
സുരക്ഷാ സഹകരണത്തിന്റെ വിവിധ വശങ്ങള് പഠിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാമെന്ന് ഖത്തര്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. അസോര്‍സ് ദ്വീപിലെ പോര്‍ച്ചുഗീസ് മിലിട്ടറി ബേസിലാണ് വിമാനം അടിയന്തിരമായി ഇറക്കിയത്.
അപകടത്തില്‍ ഒരാള്‍ക്ക് പെട്ടെന്നുള്ള വീഴ്ചയില്‍ ഹൃദയാഘാതവും മൂന്നു യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റതായും
നോര്‍ക റൂട്സില്‍ അംഗത്വമെടുക്കുന്ന പ്രവാസികള്‍ക്ക് ന്യൂ ഇന്ത്യ അഷൂറന്‍സുമായി ചേര്‍ന്ന് രണ്ടുലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നിരിക്കെ തെറ്റായ പ്രചാരണം നടത്തുന്നത് പ്രവാസികള്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് മേഖലയിലെ മാത്രമല്ല അറബ് ലോകത്തെ തന്നെ ഏറ്റവും വലിയ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയ്ക്കും വലിയ പ്രാധാന്യമാണ് ഈ സന്ദര്‍ശനത്തിന് കല്‍പ്പിക്കപ്പെടുന്നത്.