ദോഹ: സൗദി അറേബ്യന്‍ രാജാവ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ് ഇന്ന് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ദോഹയിലത്തെും. 2015 ജനുവരിയില്‍ അധികാരം ഏറ്റെടുത്തതിന് ശേഷം സല്‍മാന്‍ രാജാവ് നടത്തുന്ന ആദ്യ ഔദ്യേഗിക സന്ദര്‍ശനമാണിത്. നേരത്തെ പിതാമഹന്‍ അമീര്‍ ശൈഖ് ഖലീഫ ആല്‍ഥാനിയുടെ നിര്യാണത്തെ തുടര്‍ന്ന് അനുശോചനം രേഖപ്പെടുത്താന്‍ അദ്ദേഹം ഖത്തറില്‍ എത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തിന് കൂടുതല്‍ ദൃഢത വരാന്‍ സഹായകമാകുന്ന സന്ദര്‍ശനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഗള്‍ഫ് മേഖലയിലെ മാത്രമല്ല അറബ് ലോകത്തെ തന്നെ ഏറ്റവും വലിയ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയ്ക്കും വലിയ പ്രാധാന്യമാണ് ഈ സന്ദര്‍ശനത്തിന് കല്‍പ്പിക്കപ്പെടുന്നത്.
നാല് രാജ്യങ്ങളാണ് സല്‍മാന്‍ രാജാവ് സന്ദര്‍ശിക്കുന്നത്. ഇന്നലെ യു.എ.ഇയിലത്തെിയ അദ്ദേഹത്തെ കിരീടാവകാശിയും സൈനിക ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ അബുദാബി വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ന് ദോഹയിലത്തെുന്ന സല്‍മാന്‍ രാജാവ് നാളെ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ബഹ്‌റൈനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് ശേഷം കുവൈത്ത് സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കും. സല്‍മാന്‍ രാജാവ് ഇസ്ലാമിക വിഷയങ്ങളില്‍ വേറിട്ട സമീപനമാണ് സ്വീകരിച്ച് വരുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കിയുമായി കൂടുതല്‍ അടുക്കുകയും നിരവധി സഹകരണ കരാറുകളില്‍ എത്തുകയും ചെയ്തിരുന്നു. ഖത്തറുമായും അടുത്ത ബന്ധം ആഗ്രഹിക്കുന്നുവെന്നതിന് തെളിവായാണ് ദോഹ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.