ഇന്നും നാളെയുമായി ഫുറൂസിയ റോഡിനടുത്തുള്ള തടാകത്തിന് പിറകില്‍ വൈകിട്ട് നാലിനും അഞ്ചിനുമാണ് പ്രകടനം നടക്കുക. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ആര്‍മി പാരച്ച്യൂട്ട്, പാരാമോട്ടോര്‍ ടീമംഗങ്ങളാണ് ആസ്പയര് സോണ്‍ ഫൗണ്ടേഷെന്റ ദേശീയദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് സ്കൈ ഡൈവിംഗ് പ്രകടനം നടത്തുന്നത്.
ഡിസംബര്‍ 18ന് നടക്കുന്ന ദേശീയ ദിനാഘോഷത്തിലേക്ക് രാജ്യത്തെ ജനങ്ങളെ സജ്ജരാക്കാനായി ദര്‍ബ് സായിയില്‍ നേരത്തെ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. പാരമ്പര്യ വിനോദങ്ങള്‍ക്കും അമ്യൂസ്മെന്റ് വിസ്മയങ്ങള്‍ക്കും ഇടം നല്കുന്ന ദര്‍ബ് സായിയില്‍ ഡിസംബര്‍ 20 വരെ ആഘോഷങ്ങള്‍ നടക്കും.
ഖത്തറുമായി അമേരിക്കയ്ക്ക് ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്ന് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍ ദാന ഷേല്‍ സ്മിത്ത് വ്യക്തമാക്കി. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സുദൃഢമാകേണ്ട സാഹചര്യമാണ് ഇപ്പോഴെന്നും ഇതിന് വേണ്ടി യത്നിക്കുമെന്നും അവര്‍ അറിയിച്ചു.
ഖത്തറിലെ 21 ലക്ഷം പ്രവാസി തൊഴിലാളികളെ ബാധിക്കുന്ന നിര്‍ണായക നിയമമാണിത്. പുതിയ വിസയ്ക്ക് അപേക്ഷിക്കാനായി തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. ഈ കരാറിന്റെ അടിസ്ഥാനത്തിലാണു തൊഴിലാളിയുടെ ശമ്പളം, ജോലിമാറ്റം, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
റാസ് ഗ്യാസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഖത്തര്‍ ഗ്യാസിന് കീഴിലായിരിക്കും നടക്കുക. രണ്ട് കമ്പനിക്ക് പകരം ഇനി മുതല്‍ ഒരു കമ്പനി മാത്രമേ ഉണ്ടാവുകയുള്ളൂ.
പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി പ്രവാസികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എക്സിറ്റ് പെര്‍മിറ്റ് ഗ്രിവന്സസ് കമ്മിറ്റിക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉല്പാദനത്തില് പ്രതിദിനം 5.58 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്ന കാര്യത്തിലാണ് ഒപെകിനോടൊപ്പം ഇതര രാഷ്ട്രങ്ങളും യോജിപ്പിലത്തെിയിരിക്കുന്നുവെന്നും ഡോ. അല്‍ സാദ പറഞ്ഞു. ഒപെക് ആസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഡോ. അല്‍ സാദ ഇക്കാര്യം പ്രഖ്യാപിച്ചത്.
4820 കോടി റിയാൽ ചിലവിൽ നിർമ്മിക്കുന്ന പത്ത് അതിവേഗ പാതകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പദ്ധതിയിൽ ഉൾപ്പെട്ട 3.3 കിലോമീറ്റർ ദൂരമുള്ള പാതയാണ് ഇപ്പോൾ തുറന്ന് കൊടുത്തിരിക്കുന്നത്.
ഈ സമയത്ത് ജി.സി.സി രാജ്യങ്ങളിലെ മൊത്തം കാറുകളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം ഖത്തറിലേതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം അറിയിച്ചത്.