Currency

ഖത്തറില്‍ രാജ്യന്തര പുസ്തക മേള അവസാനിക്കാന്‍ രണ്ട് ദിവസം കൂടി

സ്വന്തം ലേഖകന്‍Thursday, December 8, 2016 1:12 pm

വലിയ തോതിലുള്ള തിരക്കാണ് വിവിധ സ്റ്റാളുകളില്‍ അനുഭവപ്പെട്ടത്. ഇത്തവണ കുട്ടികള്‍ക്ക് മാത്രമായി 90ല്‍ അധികം പ്രസിദ്ധീകരണാലയങ്ങളാണ് മേളയ്ക്കത്തെിയത്.

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു വരുന്ന ഇന്റര്‍നാഷണല്‍ പുസ്തക മേള അവസാനിക്കാന്‍ ഇനി രണ്ടു ദിവസം കൂടി. വലിയ തോതിലുള്ള തിരക്കാണ് വിവിധ സ്റ്റാളുകളില്‍ അനുഭവപ്പെട്ടത്. ഇത്തവണ കുട്ടികള്‍ക്ക് മാത്രമായി 90ല്‍ അധികം പ്രസിദ്ധീകരണാലയങ്ങളാണ് മേളയ്ക്കത്തെിയത്. ഇതിന് പുറമെ രാജ്യാന്തര തലത്തില്‍ നിരവധി പ്രമുഖ പ്രസിദ്ധീകരണാലയങ്ങളും മേളയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

മേളയിലെ ഐ.പി.എച്ച് പവലിയന്‍ (സ്റ്റാള്‍ നമ്പര്‍ ഡി63) കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഐ.പി.ഐച്ച് പവലിയനില്‍ നിന്ന് വാങ്ങുന്ന ഏത് പുസ്തകത്തിനും അമ്പത് ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്. ഖുര്‍ആന്‍ പരിഭാഷ വ്യാഖ്യാനം, ഹദീസ് പഠനം, ബാലസാഹിത്യം, കുടുംബ സംവിധാനം, പ്രവാചക ജീവിതം, ഉംറ ഹജ്ജ്, ഇസ്ലാം പരിചയം തുടങ്ങിയ വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകം കിറ്റുകള്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ഐ.പി.എച്ച് സാഹിത്യങ്ങള്‍ നാട്ടില്‍ സ്വന്തം വീടുകളില്‍ ലഭിക്കുന്നതിന് ഇവിടെ ഓര്‍ഡര്‍ നല്‍കാന്‍ അവസരമുണ്ട്. മലയാള പ്രസാധകരായ ക്രസന്റിന്റെ ഷോറൂമും മേളയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഖത്തറില്‍ രാജ്യന്തര പുസ്തക മേള അവസാനിക്കാന്‍ രണ്ട് ദിവസം കൂടി”

  1. This site truly has all the information and facts I needed concerning this subject and
    didn’t know who to ask.

Comments are closed.

Top
x