നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും അധികമായി പതിനേഴ് സര്‍വീസുകളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാലെണ്ണം മുംബൈയിലേക്കും, മൂന്ന് വീതം ഹൈദരാബാദ്, ലക്നൗ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും, ഒരു സര്‍വീസ് കൊച്ചിയിലേക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.