ദോഹ: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 30 വരെ നീട്ടി. സമയപരിധി രണ്ടു മാസത്തേക്ക് കൂടി നീട്ടിയതായി ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി (ജിടിഎ)ആണ് അിറിച്ചത്. കോവിഡ് സാഹചര്യത്തില്‍ വെല്ലുവിളി നേരിടുന്ന ബിസിനസ് മേഖലയെ പിന്തുണക്കാന്‍ അനിവാര്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് സമയപരിധി നീട്ടിയത്.
രാജ്യവും ജനങ്ങളും കോവിഡ് 19 നെതിരെ പോരാടുന്നതിനെ തുടര്‍ന്ന് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പിന്തുണ ഉറപ്പാക്കാനായി രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.