അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. 180 കിലോമീറ്റര്‍ വേഗത്തിന് മുകളില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത ബോധവല്‍ക്കരണ വകുപ്പ് അസി.ഡയറക്ടര്‍ ലെഫ.ജാബര്‍ മുഹമ്മദ് അദിബാഹ് വ്യക്തമാക്കി.
ശുചീകരണ തൊഴിലാളികളുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ശുചീകരണ വാഹനങ്ങള്‍ പുറത്തിറക്കി. തൊഴിലാളികളുടെ സുരക്ഷ കൂടി ലക്ഷ്യമിട്ട് നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയത്. പുതിയ 350 വാഹനങ്ങളാണ് പുറത്തിറക്കിയത്.
രാജ്യത്തെ ആദ്യത്തെ കേബിള്‍ നിര്‍മിത പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണു പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പാലം നിര്‍മിക്കുന്നതിനൊപ്പം തന്നെ ഹലൗള്‍ റൗണ്ട് എബൗട്ട് രണ്ട് നിരപ്പിലുള്ള സിഗ്നല്‍ നിയന്ത്രിത ഇന്റര്‍ചേഞ്ചാക്കി മാറ്റുന്ന ജോലികളും ആരംഭിച്ചു.
ദോഹയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ സഞ്ചരിക്കുന്ന ഗ്രീന്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. നിലവില്‍ റെഡ് ലൈന്‍, ഗോള്‍ഡ് ലൈനുകളുടെ സമയക്രമം പോലെ തന്നെ ആയിരിക്കും ഗ്രീന്‍ ലൈനിന്റെ പ്രവര്‍ത്തനവും. റെഡ്, ഗോള്‍ഡ് ലൈന്‍ വഴിയെത്തുന്ന മെട്രോ യാത്രക്കാര്‍ക്ക് മിഷെറിബില്‍ നിന്ന് ഗ്രീന്‍ ലൈനിലേക്ക് മാറാം.
മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബറില്‍ ഗതാഗത കേസുകളുടെ എണ്ണത്തില്‍ ഖത്തറില്‍ വര്‍ധന. പ്ലാനിങ്- സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം ഒക്ടോബറില്‍ 599 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് 10.9% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് ആസ്പയര് പാര്‍ക്കില്‍ ഈ ശനിയാഴ്ച തുടക്കം. ഖത്തര്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള 33 ഹോട്ട് എയര്‍ ബലൂണുകള്‍ ഖത്തറിന്റെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. മേളയുടെ ഭാഗമായി സംഗീതപരിപാടികളും കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും ഉണ്ടാകും. കൂടാതെ ഭക്ഷണസ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി സജീവമാകും.
ടില്‍റ്റെഡ് ഇന്റര്‍ചേഞ്ചിലേക്കുള്ള എക്സിറ്റ് റാംപ് ദിവസവും രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ അടയ്ക്കും. ഡിസംബര്‍ 20 വരെയാണു നടപടി. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ലാന്‍ഡ്സ്കേപ് ജോലികള്‍ക്കായാണു ഗതാഗത വകുപ്പുമായി ചേര്‍ന്നു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അല്‍ ബിദ മെട്രോ സ്റ്റേഷന് സമീപം പുതിയ 6 നില കാര്‍ പാര്‍ക്കിങ് കെട്ടിടം ഉടന്‍ തുറക്കും. ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതികള്‍ക്കായുള്ള കഹ്റാമയുടെ പുതിയ വൈദ്യുത സബ് സ്റ്റേഷനോട് ചേര്‍ന്നാണ് പുതിയ കാര്‍ പാര്‍ക്കിങ്. അത്യാധുനിക സുരക്ഷാ, മുന്‍കരുതല്‍ സംവിധാനങ്ങളിലുള്ള ഉപകരണങ്ങളും കെട്ടിടത്തിലുണ്ടാകും.
ഖത്തറില്‍ പുതിയ ദേശീയ മേല്‍വിലാസ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സേവന സംവിധാനമായ മെട്രാഷ് ടു വിലൂടെയും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഗതാഗത നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിച്ചില്ലെങ്കില് ഇനി പിടി വീഴും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും ഇനി പിഴ ഉറപ്പ്. ഇതിനായി ഗതാഗത പട്രോള്‍ വാഹനത്തില്‍ മാത്രമല്ല സാധാരണ കാറുകളിലും ഗതാഗത വകുപ്പ് രഹസ്യ പട്രോള്‍ നിരീക്ഷണം തുടങ്ങി കഴിഞ്ഞു.