കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ചെലവേറിയ വര്‍ഷമാണിത്. പൗരന്മാര്ക്ക് പുതിയ പാര്‍പ്പിടം, ഭക്ഷ്യസുരക്ഷ, പ്രത്യേക സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യ വികസനം, വ്യാവസായിക മേഖലകളുടെ വികസനം എന്നിവയ്ക്ക് ബജറ്റില്‍ ഊന്നലുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, ഗതാഗതം, വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് എന്നിവയ്ക്കും നല്ല നീക്കിയിരിപ്പുണ്ട്. നിലവില്‍ പ്രഖ്യാപിച്ചു കഴിഞ്ഞ വികസന പ്രവൃത്തികള്‍ക്കുള്ള വിഹിതം നിലനിര്‍ത്തിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.