
ദോഹ: രാജ്യത്തിന്റെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ മേളയ്ക്ക് ആസ്പയര് പാര്‍ക്കില്‍ ഈ ശനിയാഴ്ച തുടക്കം. ഖത്തര്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള 33 ഹോട്ട് എയര്‍ ബലൂണുകള്‍ ഖത്തറിന്റെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. മേളയുടെ ഭാഗമായി സംഗീതപരിപാടികളും കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും ഉണ്ടാകും. കൂടാതെ ഭക്ഷണസ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി സജീവമാകും.
7ന് ഉച്ചയ്ക്ക് 2 മുതല്‍ സൂര്യാസ്തമയം വരെ 20 മീറ്റര്‍ ഉയരത്തില്‍ വര്‍ണങ്ങള്‍ നിറഞ്ഞ വലിയ ബലൂണുകള്‍ ആകാശത്ത് പറക്കും. മേളയുടെ എല്ലാ ദിനങ്ങളിലും രാവിലെ 6.15ന് 30 മുതല്‍ 45 മിനിറ്റ് വരെ എല്ലാ ബലൂണുകളും സ്വതന്ത്രമായി പറക്കും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിത്തത്തിലാണ് മേള. 18 വരെ നീളുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.