
ദോഹ: ശുചീകരണ തൊഴിലാളികളുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ശുചീകരണ വാഹനങ്ങള്‍ പുറത്തിറക്കി. തൊഴിലാളികളുടെ സുരക്ഷ കൂടി ലക്ഷ്യമിട്ട് നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയത്. പുതിയ 350 വാഹനങ്ങളാണ് പുറത്തിറക്കിയത്.
തദ്ദേശീയമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ചവയാണ് വാഹനങ്ങള്‍. കനത്ത ചൂട്, മഴ എന്നിവയില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നവയാണു പുതിയ വാഹനങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.