Currency

ഹുവാര്‍ സ്ട്രീറ്റില്‍ ഡിസംബര്‍ 20 വരെ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, November 28, 2019 2:12 pm

ദോഹ: നാളെ മുതല്‍ ഹുവാര്‍ സ്ട്രീറ്റില്‍ താല്‍ക്കാലികമായി ഗതാഗതം വഴിതിരിച്ചു വിടും. ടില്‍റ്റെഡ് ഇന്റര്‍ചേഞ്ചിലേക്കുള്ള എക്‌സിറ്റ് റാംപ് ദിവസവും രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ അടയ്ക്കും. ഡിസംബര്‍ 20 വരെയാണു നടപടി. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ലാന്‍ഡ്‌സ്‌കേപ് ജോലികള്‍ക്കായാണു ഗതാഗത വകുപ്പുമായി ചേര്‍ന്നു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഹുവാര്‍ സ്ട്രീറ്റ് യാത്രക്കാര്‍ക്കു ഷെയ്ഖ് ഫൈസല്‍ റൗണ്ട് എബൗട്ടിലൂടെ ലക്ഷ്യസ്ഥാനത്തെത്താം. അതേസമയം പുതിയ ടില്‍റ്റഡ് തുരങ്കപാതയിലെ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തുടരും. അല്‍ റയ്യാനില്‍ നിന്നു ദോഹ, ദുഖാന്‍ എന്നിവിടങ്ങളിലേക്ക് ഹുവാര്‍ സ്ട്രീറ്റിലൂടെ വരുന്നവര്‍ നേരെ ടില്‍റ്റഡ് ഇന്റര്‍ചേഞ്ച് അടിപ്പാലത്തിലൂടെ ഷെയ്ഖ് ഫൈസല്‍ റൗണ്ട് എബൗട്ടിലെത്തി അവിടെ നിന്ന് യു ടേണ്‍ എടുത്ത് അല്‍ ഗരാഫ സ്ട്രീറ്റിലൂടെ സിഗ്നല്‍ നിയന്ത്രിത ടില്‍റ്റഡ് റൗണ്ട് എബൗട്ടിലെത്തണം.

തുടര്‍ന്നു വലത്തേക്കുള്ള പാതയിലൂടെ ദുഖാനിലേക്കും മൂന്നാമത്തെ എക്സിറ്റ് വഴി ദോഹയിലേക്കും യാത്ര ചെയ്യാം. അല്‍ റയ്യാനില്‍ നിന്നു ഹുവാര്‍ സ്ട്രീറ്റിലൂടെ താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്ക് വരുന്നവര്‍ നേരെ ടില്‍റ്റഡ് ഇന്റര്‍ചേഞ്ച് അടിപ്പാലത്തിലൂടെ ഷെയ്ഖ് ഫൈസല്‍ റൗണ്ട് എബൗട്ടിലെത്തി അവിടെ നിന്ന് യു ടേണ്‍ എടുത്താല്‍ അല്‍ ഗരാഫ സ്ട്രീറ്റിലേക്ക് എത്താം. റോഡ് മാറ്റം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x