മന്ത്രാലയത്തിലെ ഗതാഗത വകുപ്പാണു ‘പൊലീസ് മാന്‍ മൈ ഫ്രണ്ട്’ എന്ന പേരില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചത്. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും ഗതാഗത ബോധവല്‍ക്കരണം ഉറപ്പാക്കും. വിദ്യാര്‍ഥികളും ഗതാഗത പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അകലം കുറയ്ക്കുകയും ആശയവിനിമയം സുഗമമാക്കുകയുമാണു ലക്ഷ്യം.
35 റിയാല്‍ നിരക്കിലുള്ള ഉറീഡു ടൂറിസ്റ്റ് സിം കാര്‍ഡുകളില്‍ 150 ഫ്ലെക്സി പോയിന്റുകളാണുള്ളത്. ഇത് ഉപയോഗിച്ച് ലോക്കല്‍, രാജ്യാന്തര വോയ്സ് കോളുകള്‍, എസ്എംഎസ്, ഡേറ്റ എന്നിവയെല്ലാം ഉപയോഗിക്കാം. 7 ദിവസത്തെ കാലാവധിയിലുള്ള 1 ജിബി ഇന്റര്‍നെറ്റ് ഡേറ്റയാണ് ലഭിക്കുന്നത്.
ഖത്തറില്‍ സ്വദേശി സ്പോണ്‍സറില്ലാതെ തന്നെ വിദേശ നിക്ഷേപകര്‍ക്ക് വിസ അനുവദിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും ഗുണഭോക്താവിനും അഞ്ച് വര്‍ഷത്തേക്ക് വിസ അനുവദിക്കും. ഇത് സംബന്ധിച്ച പുതിയ നിയമത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഒപ്പുവെച്ചു.
സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിന്‍ ഗുളികകളില്‍ അര്‍ബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിന്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാതു, സ്വകാര്യ ഫാര്‍മസികളില്‍ നിന്നും മരുന്ന് പിന്‍വലിച്ചത്. ചെറിയ തോതില്‍ നിട്രോ സോഡിമെതിലാമിന്‍ അടങ്ങിയതായി യുഎസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്ട്രേഷന്, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി എന്നിവരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവാസികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നല്കുന്ന നിയമ ഭേദഗതി ഖത്തര്‍ അമീര്‍ പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഭൂവുടമസ്ഥാവകാശം സ്വന്തമാക്കുന്ന വിദേശികളുടെ ഖത്തറിലെ താമസാനുമതിയും യാത്രാനടപടികളും സംബന്ധിച്ച നിയമഭേദഗതിയാണ് അമീര്‍ പുറപ്പെടുവിച്ചത്.
എഫ്എം റേഡിയോ സംപ്രേഷണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇഡബ്യൂഎസിന്റെ പ്രവര്‍ത്തനം. ആംബുലന്‍സുകളുടെ വരവ് 300 മീറ്റര്‍ ചുറ്റളവിലെ മറ്റു ഡ്രൈവര്‍മാരെ നേരത്തെ അറിയിക്കാനാകും. ഇതുവഴി അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് സമയനഷ്ടം ഒഴിവാക്കി വേഗമെത്താം. കാറില്‍ എഫ്എം റേഡിയോ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ ആംബുലന്‍സുകളുടെ വരവ് റേഡിയോ വഴി അറിയിക്കും.
പദ്ധതിയുടെ ഭാഗമായ റാസ് അല്‍ നൗഫ്, ടിന്ബക് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു. 2020 രണ്ടാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാകും. അല്‍ഖോര്‍ നഗരത്തിന്റെ പ്രവേശനകവാടത്തിലാണ് റാസ് അല്‍ നൗഫ് ഇന്റര്‍ചേഞ്ച്. ഇരു ദിശകളിലേക്കും രണ്ടുവരി പാതകളുണ്ട്. അല്‍ഖോര്‍ റോഡിലെ എക്സിറ്റ് 47 ലാണ് ടിന്ബക് സ്ഥിതി ചെയ്യുന്നത്. അല്‍ഖോര്‍ നഗരത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ദൂരം.
മുകായിനിസിലെ പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈ നിയമം നടപ്പില്‍ വരുത്തും. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്ത്തനങ്ങള്ക്കുന്ന ധനസഹായം എന്നിവ തടയുന്നതിനായി 2010 ല്‍ നടപ്പാക്കിയ നിയമം കൂടുതല്‍ കടുത്ത നിബന്ധനകളോടെ പുതുക്കുകയാണ് അമീരി ഉത്തരവിലൂടെ ചെയ്തത്.
ഓണ്‍ലൈന്‍ വഴിയാക്കുന്നതോടെ പ്രത്യേക ബാര്‍കോഡില്‍ ഡോക്ടറുടെ ഇ-സിഗ്നേച്ചറോടെ ഓണ്‍ലൈന്‍ വഴി തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്എംസി), പ്രാഥമിക സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് രോഗാവധി സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലേക്ക് മാറ്റുന്നത്. പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് നടപടി പ്രാബല്യത്തില്‍ വരിക.