Currency

ഖത്തറില്‍ ഗതാഗതം സുഗമമാക്കി രണ്ട് ഇന്റര്‍ചേഞ്ചുകള്‍ തുറന്നു

സ്വന്തം ലേഖകന്‍Monday, September 16, 2019 12:32 pm

ദോഹ: പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാല്‍) പ്രധാന പദ്ധതികളിലൊന്നായ അല്‍ഖോര്‍ റോഡ് പദ്ധതിയുടെ 92% നിര്‍മാണ ജോലികളും പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായ റാസ് അല്‍ നൗഫ്, ടിന്‍ബക് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു. 2020 രണ്ടാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാകും. അല്‍ഖോര്‍ നഗരത്തിന്റെ പ്രവേശനകവാടത്തിലാണ് റാസ് അല്‍ നൗഫ് ഇന്റര്‍ചേഞ്ച്. ഇരു ദിശകളിലേക്കും രണ്ടുവരി പാതകളുണ്ട്. അല്‍ഖോര്‍ റോഡിലെ എക്സിറ്റ് 47 ലാണ് ടിന്‍ബക് സ്ഥിതി ചെയ്യുന്നത്. അല്‍ഖോര്‍ നഗരത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ദൂരം. അല്‍ ഷമാല്‍ റോഡിനെയും അല്‍ഖോര്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്കാണിത്.

വടക്ക്-കിഴക്കന്‍, തെക്ക്- പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അല്‍ ഷമാല്‍ റോഡിലേക്കുള്ള ഇതര മാര്‍ഗം കൂടിയാണിത്. കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതിയിലെ 33 കിലോമീറ്റര്‍ പ്രധാന പാത തുറന്നത്. അല്‍ഖോര്‍ മുതല്‍ ഖത്തര്‍ സര്‍വകലാശാല സ്ട്രീറ്റ് വരെയുള്ള പഴയ റോഡ് നവീകരിച്ച് ഹൈവേയാക്കി. രാജ്യത്തിന്റെ വടക്ക്-കിഴക്കന്‍ മേഖലകളിലെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ണമാകുന്നതോടെ ലുസൈലും മികച്ച നഗരമായി മാറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x