
ദോഹ: റാനിറ്റിഡിന്‍ ഗുളികകള്‍ പൊതുജനാരോഗ്യ മന്ത്രാലയം വിപണിയില്‍ നിന്നും പിന്‍വലിച്ചു. സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിന്‍ ഗുളികകളില്‍ അര്‍ബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിന്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാതു, സ്വകാര്യ ഫാര്‍മസികളില്‍ നിന്നും മരുന്ന് പിന്‍വലിച്ചത്. ചെറിയ തോതില്‍ നിട്രോ സോഡിമെതിലാമിന്‍ അടങ്ങിയതായി യുഎസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്ട്രേഷന്, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി എന്നിവരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നിലവില്‍ രാജ്യാന്തര സംഘടനകളോ സ്ഥാപനങ്ങളോ റാനിറ്റിഡിന്‍ ഗുളിക വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് ഖത്തര്‍ വിപണിയില്‍ നിന്നും ഇവ നീക്കുന്നതെന്നും പരിശോധനയുടെ തുടര്‍ വിവരങ്ങള്‍ക്കായി രാജ്യാന്തര അധികൃതരുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഗുളികകളുടെ രാജ്യാന്തര, പ്രാദേശിക പരിശോധനകളുടെ ഫലം ലഭിച്ചാലുടന്‍ ഉപയോഗം സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.