ബു അല്‍ യവാബി ഇന്റര്‍ചേഞ്ചിലെ റാമ്പ് പാലത്തിന്റെ തെക്ക് ഭാഗം ജൂണ്‍ 23 മുതല്‍ ഭാഗികമായി അടയ്ക്കുമെന്നു പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. ജി റിങ് റോഡ് വഴി ദോഹയില്‍ നിന്നു മിസൈദിലേക്കുള്ള ഭാഗമാണ് അടയ്ക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി ഞായറാഴ്ച മുതല്‍ 4 ദിവസത്തേക്കാണ് അടക്കുന്നത്. ബു അല്‍ യവാബി ഇന്റര്‍ചേഞ്ച് വഴി മിസൈദിലേക്ക് വരുന്നവര്‍ അബ സലീല്‍ ഇന്റര്‍ചേഞ്ചിലെത്തി ഇതര പാത ഉപയോഗിക്കണം.
മെട്രോ യാത്രക്കാര്‍ക്കുള്ള ഇലക്ട്രോണിക് ബസുകളുടെ എണ്ണത്തില്‍ 2022 ഓടെ 30 % വര്‍ധനയുണ്ടാകും. പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങളാണു മെട്രോ യാത്രക്കാര്‍ക്കായി നല്‍കുന്നത്. മുഴുവന്‍ ലൈനുകളും തുറന്നു 2020 ഓടെ ദോഹ മെട്രോ ഔദ്യോഗികമായി തുറക്കും.
രാജ്യത്തേക്ക് സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ഭരണനിര്‍വഹണ വികസന മന്ത്രാലയം, തൊഴില്‍ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കരട് നിയമം ഉടന്‍ തന്നെ ശൂറാ കൗണ്‍സിലിന് സമര്‍പ്പിക്കും.
ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാന്‍ തീരുമാനിച്ചു. ഖത്തര്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ ലൈസന്‍സ് ബാങ്ക്ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ ഖത്തറിന് പുറത്തുള്ള പ്രവര്‍ത്തനത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ്ബാങ്കിന്റെ വിശദീകരണം. ഖത്തര്‍ ശാഖയിലെ ഉപഭോക്താക്കളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ശാഖയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്പ്പെടെ പത്തോളം പുരസ്കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. വ്യോമയാനരംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന സ്കൈട്രാക്സ് എയര്‍ലൈന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പത്തോളം പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ഏറ്റവും മികച്ച സര്‍വീസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുന്നത്.
ഖത്തറില്‍ ഇനി മുതലുള്ള ദിവസങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത. ‘അല്‍ ബവാരിഹ്’ എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഒരാഴ്ച്ച മുഴുവന്‍ കാറ്റ് വീശിയേക്കാം. ഇതേതുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരാഴ്ച്ച മുഴുവന്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.
ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ഇക്കാലയളവില്‍ ഉച്ചയ്ക്ക് മുമ്പ് 11.30 വരെയും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവുമാണ് പുറം ജോലി സമയം. പതിനൊന്ന് മുപ്പത് മുതല്‍ മൂന്ന് മണി വരെയുള്ള മൂന്നര മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമവേളയാണ്. ഖത്തറില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്കും മറ്റ് പുറം ജോലികളിലേര്‍പ്പെടുന്നവര്‍ക്കും നിയമം ആശ്വാസകരമാണ്.
ജി.സി.സിയിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള സമാധാന സൂചിക പുറത്തുവിട്ട പുതിയ പട്ടികയിലാണ് ഖത്തറിന്റെ നേട്ടം. ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിയൊന്നാം സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ മുപ്പത്തിയൊന്നിലെത്തിയത്.
ജെര്‍യാന്‍ നെജ്മ സ്ട്രീറ്റിലെ അവ്ജാബ് അല്‍ ദഖ്ല സ്ട്രീറ്റ് മുതല്‍ അല്‍ ടര്‍ഫ സ്ട്രീറ്റ് ഇന്റര്‍സെക് ഷന് വരെ ഇരു ദിശകളിലേക്കുമുള്ള പാത ഭാഗികമായി ഇന്നു മുതല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍). ഒക്ടോബര്‍ അവസാനം വരെയാണ് പാത അടയ്ക്കുന്നത്.
ഗതാഗത ലംഘനങ്ങള്‍ കൈകാര്യം ചെയ്യുക, അപകടങ്ങള്‍ അന്വേഷിക്കുക, വാഹന റജിസ്ട്രേഷന് നടപടികള്‍, ലൈസന്‍സ് അപേക്ഷകള്‍ എന്നിവ പുതിയ ഓഫിസിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആഴ്ചയില്‍ 24 മണിക്കൂറും ഇവിടെ ഗതാഗത സേവനങ്ങള്‍ ലഭിക്കും.