Currency

ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കുന്നു

സ്വന്തം ലേഖകന്‍Thursday, June 20, 2019 3:12 pm

ദോഹ: ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാന്‍ തീരുമാനിച്ചു. ഖത്തര്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ ലൈസന്‍സ് ബാങ്ക്ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ ഖത്തറിന് പുറത്തുള്ള പ്രവര്‍ത്തനത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ്ബാങ്കിന്റെ വിശദീകരണം. ഖത്തര്‍ ശാഖയിലെ ഉപഭോക്താക്കളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ശാഖയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

2018ല്‍ ബാങ്കിന്റെ മൊത്തം ലാഭത്തില്‍ 0.03 ശതമാനം മാത്രമാണ് ഖത്തര്‍ ശാഖയില്‍ നിന്നുള്ളതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഖത്തര്‍ ശാഖ പൂട്ടുന്നത് ബാങ്കിന്റെ പ്രവര്‍ത്തന മികവിനെ ഒരു തരത്തിലും ബാധിക്കില്ല. ഖത്തര്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച ആരോപണങ്ങള്‍ ബാങ്ക് തള്ളി.ഖത്തരി കറന്‍സിയില്‍ കൃത്രിമം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇടപാടുകള്‍ നടത്തിയെന്നതടക്കമുള്ള ഖത്തര്‍ ഫൈനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച ആരോപണങ്ങള്‍ ബാങ്ക് തള്ളി.

ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് വിശദീകരിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പരിഹാരം സാധ്യമായില്ല. തുടര്‍ന്നാണ് ബ്രാഞ്ച് അടക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ബാങ്ക് വ്യക്തമാക്കി


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x