Currency

അറ്റകുറ്റപ്പണി: റാമ്പ് പാലം ജൂണ്‍ 23 മുതല്‍ ഭാഗികമായി അടയ്ക്കും

സ്വന്തം ലേഖകന്‍Thursday, June 20, 2019 7:13 pm

ദോഹ: ബു അല്‍ യവാബി ഇന്റര്‍ചേഞ്ചിലെ റാമ്പ് പാലത്തിന്റെ തെക്ക് ഭാഗം ജൂണ്‍ 23 മുതല്‍ ഭാഗികമായി അടയ്ക്കുമെന്നു പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. ജി റിങ് റോഡ് വഴി ദോഹയില്‍ നിന്നു മിസൈദിലേക്കുള്ള ഭാഗമാണ് അടയ്ക്കുന്നത്. അറ്റകുറ്റപണികള്‍ക്കായി ഞായറാഴ്ച മുതല്‍ 4 ദിവസത്തേക്കാണ് അടക്കുന്നത്. ബു അല്‍ യവാബി ഇന്റര്‍ചേഞ്ച് വഴി മിസൈദിലേക്ക് വരുന്നവര്‍ അബ സലീല്‍ ഇന്റര്‍ചേഞ്ചിലെത്തി ഇതര പാത ഉപയോഗിക്കണം.

ജി റിങ് റോഡ് വഴി ദോഹയില്‍ നിന്നു മിസൈദിലേക്ക് വരുന്നവര്‍ അബ സലീല്‍ ഇന്റര്‍ചേഞ്ചിലെ ഹമദ് തുറമുഖ റോഡിലേക്കുള്ള എക്സിറ്റെടുത്ത് നേരെ 2 കിലോമീറ്റര്‍ സഞ്ചരിച്ച് ബു ഘുര്‍ബാന്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് ആദ്യത്തെ എക്സിറ്റ് എടുത്ത് അല്‍ ഖരാര വഴി അല്‍ വുഖൈര്‍ റോഡിലേക്ക് പ്രവേശിക്കണം. അല്‍ വുഖൈര്‍ റോഡിലെത്തിയാല്‍ വീണ്ടും നേരെ സഞ്ചരിച്ച് ബു ജൂദ് ഇന്റര്‍ചേഞ്ചിലെത്തണം. അവിടെ നിന്ന് അല്‍ മജ്ദ് റോഡിലേക്കുള്ള എക്സിറ്റ് എടുത്ത് മിസൈദിലേക്ക് എത്താം.

അബ സലീല്‍ ഇന്റര്‍ചേഞ്ചിലെ എക്സിറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അല്‍ ബാഹിയ ഇന്റര്‍ചേഞ്ചില്‍ നിന്നു യു ടേണ്‍ എടുത്തും മിസൈദിലെത്താം. ഇല്ലെങ്കില്‍ സല്‍വ റോഡിലേക്ക് യാത്ര തുടര്‍ന്ന് മിസൈദ് ഇന്റര്‍ചേഞ്ചില്‍ നിന്നും യു ടേണ്‍ എടുത്ത് തെക്ക് പാതയിലേക്ക് അല്‍ മജ്ദ് റോഡ് വഴി മിസൈദിലെത്താം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x