ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീട്ടി. ഒക്ടോബര്‍ 27 ലേക്കാണ് സര്‍വീസ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 1 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ചൂടുള്ള പകലുകളില്‍ നേരിട്ട് സൂര്യപ്രകാശം ദേഹത്ത് പതിയാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പകല്‍ പുറത്തിറങ്ങരുത്. ഇളം കളര്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ പരമാവധി ഏര്‍പ്പെടാതിരിക്കണം. പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും കാര്യാത്രികര്ക്കും മുന്നറിയിപ്പുകളുണ്ട്.
ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. നിലവില്‍ താപനില ഉയര്‍ന്നാണിരിക്കുന്നത്. സാധാരണ വേനല്‍ കാലത്ത് രാജ്യത്തുണ്ടാകാറുള്ള ചൂടാണ് ഇപ്പോഴും ഉള്ളത്. 48.2 ഡിഗ്രിസെല്‍ഷ്യസ് ആണ് ഈ ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ താപനില.
ഖത്തറിലെ ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും ബര്‍വ ബാങ്കില്‍ ലയിച്ച് പുതിയ ബാങ്കായി തുടങ്ങുന്നതിനുള്ള നിയമനടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 21 ന് പൂര്‍ത്തിയായിരുന്നു. ഇതിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്ലാമിക ബാങ്ക് എന്ന പദവി ബര്‍വ ബാങ്കിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ ബര്‍വ ബാങ്കിന്റെ ആസ്തി എണ്‍പത് ബില്യണ്‍ റിയാലിലധികം വരും.
വിവിധ സമൂഹങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യുനെസ്കോയുടെ ഇന്റര്‍ ഗവേണ്മെന്റല് കമ്മിറ്റിയില്‍ ഖത്തറിനും അംഗത്വം. വോട്ടെടുപ്പിലൂടെ ഖത്തര്‍ ഉള്‍പ്പെടെ പുതിയ പതിനൊന്ന് അംഗങ്ങളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.98 രാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 59 രാജ്യങ്ങളുടെ വോട്ടുകളാണ് ഖത്തറിന് ലഭിച്ചത്.
പൊതുശുചിത്വ നിയമ ലംഘനം നടത്തുന്നവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. സന്ദര്‍ശകര്‍ കൂട്ടമായി എത്തുന്ന ബീച്ചുകളിലും ദ്വീപുകളിലും പൊതുശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്കണമമെന്നും പൊതുശുചിത്വ വകുപ്പ് അറിയിച്ചു.
ദേശീയ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ, എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാര്ക്കും സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം വീസ അനുമതി അറിയിപ്പ് ലഭിക്കും.
വിനോദ-ഷോപ്പിങ് മേളയായ സമ്മര്‍ ഇന്‍ ഖത്തറിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്ററിലെ വിനോദ നഗരി സന്ദര്‍ശകര്‍ക്കായി തുറന്നു. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെയും ക്യുസ്പോര്ട്സിന്റെയും പങ്കാളിത്തത്തിലാണ് വിനോദപരിപാടികള്‍. ജൂലൈ 13 വരെയാണ് ആഘോഷങ്ങള്‍. 15 റിയാലാണ് പ്രവേശന നിരക്ക്. അഞ്ച് റിയാല്‍ മുതല്ക്കാണ് ഗെയിമുകളില്‍ പങ്കെടുക്കാനുള്ള നിരക്ക്.
ഈദുല്‍ ഫിത്ര് പ്രാര്‍ഥന ഈദ് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിനായിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. 489 ഈദ് ഗാഹുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വനിതകള്‍ക്കായി 67 ഇടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈദ് അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പിന്റെ നേതൃത്വത്തില്‍ പബ്ലിക് പാര്‍ക്കുകള്‍ ശുചീകരിച്ചു. അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെയാക്കി പാര്‍ക്കുകളുടെ പ്രവര്‍ത്തന സമയവും നീട്ടിയിട്ടുണ്ട്.രാജ്യത്ത് 94 പാര്‍ക്കുകളാണുള്ളത്.