Currency

ജെര്‍യാന്‍ നെജ്മ സ്ട്രീറ്റില്‍ ഒക്ടോബര്‍ വരെ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:54 pm

ദോഹ: ജെര്‍യാന്‍ നെജ്മ സ്ട്രീറ്റിലെ അവ്ജാബ് അല്‍ ദഖ്ല സ്ട്രീറ്റ് മുതല്‍ അല്‍ ടര്‍ഫ സ്ട്രീറ്റ് ഇന്റര്‍സെക് ഷന്‍ വരെ ഇരു ദിശകളിലേക്കുമുള്ള പാത ഭാഗികമായി ഇന്നു മുതല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍). ഒക്ടോബര്‍ അവസാനം വരെയാണ് പാത അടയ്ക്കുന്നത്.

ഇന്നു മുതല്‍ അല്‍ ടര്‍ഫ സ്ട്രീറ്റിലെ കിഴക്ക് ഭാഗത്ത് നിന്നു ജെര്‍യാന്‍ നെജ്മ സ്ട്രീറ്റിലേക്ക് പോകേണ്ടവര്‍ വലത്തേക്കും അല്‍ മെഗാരീന്‍ സ്ട്രീറ്റിന് നേര്‍ക്ക് തിരിഞ്ഞ് അവിടെ നിന്നും ഇടത്തേക്ക് അവ്ജാബ് അല്‍ ദഖ്ല സ്ട്രീറ്റിലേക്കും ജെര്‍യാന്‍ നെജ്മ സ്ട്രീറ്റിലേക്കും എത്തണം. ജെര്‍യാന്‍ നെജ്മ സ്ട്രീറ്റില്‍ നിന്നു അല്‍ ടര്‍ഫ സ്ട്രീറ്റിലേക്ക് വരുന്നവര്‍ക്ക് ഇടത്തേക്ക് തിരിഞ്ഞ് അവ്ജാബ് അല്‍ദഖ്ല സ്ട്രീറ്റില്‍ പ്രവേശിച്ച് വലത്തേക്ക് ഉം അല്‍ മെഗാരീന്‍ സ്ട്രീറ്റിലേക്കും അല്‍ ടര്‍ഫ സ്ട്രീറ്റിലേക്കും എത്താം. അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x