Currency

വിനോദ സഞ്ചാരികള്‍ക്കായി ഇ-നോട്ടിഫിക്കേഷന്‍ സംവിധാനവുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Thursday, June 6, 2019 2:27 pm

ദോഹ: വേനല്‍ക്കാലത്ത് ഉല്ലസിക്കാനും ഷോപ്പിങ് കാലത്തും ആഘോഷ വേളകളിലും രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം ഇ-നോട്ടിഫിക്കേഷന്‍ സംവിധാനം തുടങ്ങി. ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികള്‍ക്കും പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം.

ദേശീയ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ, എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം വീസ അനുമതി അറിയിപ്പ് ലഭിക്കും.

നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 83 രാജ്യങ്ങള്‍ക്ക് സൗജന്യ വീസ ഓണ്‍ അറൈവല്‍ സൗകര്യം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു. ഇത് ലഭിക്കാതിരുന്ന രാജ്യക്കാര്‍ക്ക് പുതിയ സംവിധാനം ഏറെ സഹായകമാകും. പ്രവാസികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കില്‍ മടക്ക ടിക്കറ്റ്, പ്രവാസിയുടെ കാലാവധിയുള്ള താമസാനുമതി രേഖ, ബന്ധുത്വ തെളിവ് എന്നിവ കൈവശമുണ്ടാകണം. മുന്‍ ഖത്തര്‍ പ്രവാസികള്‍ക്കും ഈ സൗകര്യം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x