Currency

ഈദ് അവധി: സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി പാര്‍ക്കുകള്‍

സ്വന്തം ലേഖകന്‍Monday, June 3, 2019 6:26 pm

ദോഹ: ഈദ് അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പിന്റെ നേതൃത്വത്തില്‍ പബ്ലിക് പാര്‍ക്കുകള്‍ ശുചീകരിച്ചു. അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെയാക്കി പാര്‍ക്കുകളുടെ പ്രവര്‍ത്തന സമയവും നീട്ടിയിട്ടുണ്ട്.രാജ്യത്ത് 94 പാര്‍ക്കുകളാണുള്ളത്.

കുട്ടികളുടെ കളിസ്ഥലം, നടപ്പാതകള്‍ എന്നിവയെല്ലാം ശുചീകരിച്ചു. വാട്ടര്‍ കൂളറുകളുടെയും വിളക്കുകളുടെയും അറ്റകുറ്റപണി പൂര്‍ത്തിയാക്കി. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x