രോഗികളുടെ അവകാശങ്ങളുടെ ആശുപത്രികളുടെ ചുമതലകളും വ്യക്തമായി പ്രദര്‍ശിപ്പിക്കുന്ന തരത്തിലാകണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. ആശുപത്രികളുടെ പ്രധാന ഭാഗങ്ങളില്‍ തന്നെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ സമര്‍പ്പിക്കുന്നതിനു പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പരാതി ലഭിക്കുന്ന പക്ഷം ഇത്തരം തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കും.
സ്വദേശികളെയും വിദേശികളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള തട്ടിപ്പ് ഫോണ്‍ കോളുകളില്‍ വഞ്ചിതരാകരുതെന്ന് ഉരീദു മുന്നറിയിപ്പ് നല്കി. ഉരീദുവിന്റേതാണെന്ന നിലക്ക് വ്യാജ ഫോണ്വിളിക്കുന്നവര്ക്ക് സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും നല്‍കരുത്.
ഖത്തറില്‍ വിവിധയിടങ്ങളിലായി കൂടുതല്‍ പ്രാദേശിക കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതിയുടെ തീരുമാനം. ഇതിനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതായി സുപ്രീം കൗണ്‍സില്‍ അറിയിച്ചു.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖത്തറിന്റെ സ്വന്തം കമ്പനി വരുന്നു. പുതിയ കമ്പനി സംബന്ധിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
ക്രെഡിറ്റ് കാര്‍ഡ് കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും മെട്രാഷ് മുഖേന ഇനി ഫീസുകള്‍ നല്‍കാം. പുതിയ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനയ്ക്കുള്ള ഫീസുകളും ഇനി മുതല്‍ മെട്രാഷ് വഴി അടയ്ക്കാം. മെട്രാഷ്-2 മുഖേനെ നല്കുന്ന ഫീസുകള്‍ ക്രഡിറ്റ് കാര്‍ഡ് പോലെ തന്നെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനി മുതല്‍ നല്‍കാവുന്നതാണ്.
പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ വില കുറയും. പെട്രോള്‍ ലിറ്ററിന് 30 ദിര്‍ഹവും ഡീസല്‍ വിലയില്‍ 25 ദിര്‍ഹവും കുറയും. പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പര്‍ പെട്രോളിന് 1.55 റിയാലും ഡീസലിന് 1.75 റിയാലുമാണ് പുതിയ വില.
ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്കും സേവനദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിശ്ചയിച്ചതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനവും കോള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവുമാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇവയുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നടപടി.
ഖത്തറില്‍ ടെലി കമ്മ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ടെലികോം കമ്പനികള്‍ അവരുടെ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണം.