ഖത്തറില്‍ വാടകകരാറുകളുടെ രജിസ്ട്രേഷനും സാക്ഷ്യപ്പെടുത്തലും ഇനി മുതല്‍ ഓണ്‍ലൈനായി ചെയ്യാം. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
തിരക്ക് സീസണ് വന്നതോടെ വിമാനയാത്രാനിരക്ക് കുതിച്ചുയര്‍ന്നു. ശൈത്യകാല സീസണ്, ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണുള്ളത്. ടിക്കറ്റിന് ആവശ്യകതയേറിയതോടെ നിരക്കുകളില്‍ 50ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്.
ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളില്‍ അവിവാഹിതരായ പ്രൊഫഷനലുകള്‍ക്ക് റൂം അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളില്‍ പ്രൊഫഷണലുകള്‍ക്ക് വലിയ കമ്പനികള്‍ സിംഗിള്‍ റൂം അനുവദിക്കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍ നയം രൂപീകരിച്ചു.
അല്‍മര്‍ഖിയ സ്ട്രീറ്റില്‍ അല്ഇസ്തിഖ്ലാല് സ്ട്രീറ്റിനും അല്‍ജാമിയ സ്ട്രീറ്റിനുമിടയില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. അല്‍മര്‍ഖിയ സ്ട്രീറ്റില്‍ അല്‍ജാമിയ സ്ട്രീറ്റില്‍ നിന്നും ഇസ്തിഖ്ലാല് സ്ട്രീറ്റിലേക്ക് വരുന്ന പ്രധാന റോഡിന്റെ ഒരു ഭാഗമാണ് അടച്ചത്. അടുത്തവര്‍ഷം ജനുവരി ഏഴു വരെ ഗതാഗതനിയന്ത്രണം പ്രാബല്യത്തിലുണ്ടാകും.
അല്‍ സുവൈദി ഇന്റര്‍സെക്ഷനും അല്‍ മിഹൈര്ജ ഇന്റര്‍സെക്ഷനും ഇടയില്‍ അല്‍ വാബ് സ്ട്രീറ്റില്‍ രണ്ടിടത്തായി ആറു മാസത്തേക്ക് അഷ്ഗാല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നു. മുവൈദറില് നിന്ന് അല്‍ സദ്ദിലേക്കുള്ള മുഖ്യപാതയില്‍ അല്‍ മിഹൈര്ജ-അല്‍ വാബ് ഇന്റര്‍സെക്ഷനുകള്‍ക്കിടയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലെ മൂന്നു വരികളും ഞായറാഴ്ച അടയ്ക്കും.
ഖത്തറില്‍ റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ക്കും അംഗീകാരമായി.
ദര്‍ബ് അല്‍ സായിലെ ദേശീയ ദിനാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. 12 മുതല്‍ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദിയാണ് അല്‍ സദ്ദിലെ ദര്‍ബ് അല്‍ സായ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒട്ടേറെ വിനോദ പരിപാടികളാണു ദര്‍ബ് അല്‍ സായില്‍ സംഘടിപ്പിച്ചിരുന്നത്.
കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമാവര്‍ വരെയും വിവിധ പ്രവാസി സമൂഹങ്ങളിലെ വ്യാപാര പ്രമുഖരും നയതന്ത്രപ്രതിനിധികളും ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആസ്പെയര് പാര്‍ക്കിലെ ഫ്രണ്ട്ഷിപ്പ് പരേഡില്‍ പങ്കെടുത്തു.
ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സൈനിക പരേഡ് ഉച്ച തിരിഞ്ഞ് 2.45 ന് തന്നെ ആരംഭിക്കുമെന്നതിനാല്‍ സൈനിക പരേഡ് നടക്കുന്ന കോര്‍ണീഷ് റോഡ് രാവിലെ പത്ത് മണിയോടെ തന്നെ അടച്ചിടും.
ആത്മാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും മുദ്രാവാക്യങ്ങളുമായി ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റ നിറവില്‍. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്നര്‍ത്ഥം വരുന്ന ദേശീയ ഗാനത്തിലെ വരികളിലെ മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍.