
ദോഹ: സ്വദേശികളെയും വിദേശികളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള തട്ടിപ്പ് ഫോണ്‍ കോളുകളില്‍ വഞ്ചിതരാകരുതെന്ന് ഉരീദു മുന്നറിയിപ്പ് നല്‍കി. ഉരീദുവിന്റേതാണെന്ന നിലക്ക് വ്യാജ ഫോണ്‍വിളിക്കുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും നല്‍കരുത്. തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിന് ഒരിക്കും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉരീദു കമ്പനി ഉപയോഗിക്കാറില്ല. ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്നും ഉരീദു നിര്‍ദേശിച്ചു.
സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ഒഴിവാക്കണം. ആളുകളെ കെണിയിലകപ്പെടുത്തുന്ന ചതിക്കുഴിയാണിതെന്നും ഉരീദു അറിയിച്ചു. വിപണിയില്‍ മുന്‍നിരയിലുള്ള ഒരു ടെലികോം കമ്പനിയും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുള്‍പ്പെടെയുള്ളവ ഫോണിലൂടെ ആവശ്യപ്പെടുകയില്ല. പണമിടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങള്‍ക്ക് കമ്പനി ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നും ഉരീദു വ്യക്തമാക്കി.
മൊബൈല്‍ ഫോണ്‍ വഴിയാണ് തട്ടിപ്പുകാര്‍ വിലസുന്നത്. ഇത്തരം ഫോണ്‍ കോളുകള്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാതെ ഒഴിവാക്കണമെന്നും ഉരീദു ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.