ലോകത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ‘നംബിയോ’യുടെ ക്രൈം ഇന്‍ഡക്സ് 2019 വാര്‍ഷിക റിപ്പോര്‍ട്ടിലാണു ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിന് ലഭിച്ചത്. ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു ക്രൈം ഇന്‍ഡക്സ് 2019 തയാറാക്കിയത്.
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്നം പരിഹരിക്കുന്നതിനായാണ് നടപടി. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം, അധ്യാപകരുടെ ലഭ്യത, ഗതാഗത സൗകര്യം എന്നിവ പരിഗണിച്ചാകും അനുമതി.
ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2ലൂടെ ലേലത്തില്‍ പങ്കെടുക്കാം. ഒരു ലക്ഷം റിയാലിനാണു വിളി തുടങ്ങുക. നിരതദ്രവ്യമായി 20,000 റിയാല്‍ മുന്‍കൂര്‍ നല്‍കണം. ലേലം ഉറപ്പിക്കുന്നവര്‍ രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയുമടച്ച് നമ്പര്‍ സ്വന്തമാക്കണം.
ശിശുരോഗ വിഭാഗത്തില്‍ ചികിത്സ ലഭിക്കാനുള്ള പ്രായം പതിനെട്ടാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ ആരോഗ്യ ചികിത്സാകേന്ദ്രങ്ങളിലും ശിശുരോഗ പരിചരണത്തിനുള്ള പ്രായപരിധി ഏകീകരിക്കുകയാണ് ലക്ഷ്യം. പീഡിയാട്രിക് പരിചരണത്തിനുള്ള പ്രായപരിധി 18ലേക്ക് സമീപഭാവിയില്‍ തന്നെ ഉയര്‍ത്തുമെന്നും അല്‍അംരി പറഞ്ഞു.
ദോഹ മുനിസിപ്പാലിറ്റി കഴിഞ്ഞ വര്‍ഷം പിടികൂടിയത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 3500ലധികം വാഹനങ്ങള്‍. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറല്‍ കണ്‍േട്രാള്‍ സെക്ഷന്‍ ദോഹയിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും പരിസര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടപടി.
ഖത്തറിലെ ഏറ്റവും നീളം കൂടിയതും താഴ്ചയേറിയതുമായ തുരങ്കപാത അഷ്ഗാല്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. 1.5 കിമീ നീളമുള്ള അടിപ്പാത ഭൂനിരപ്പില്‍ നിന്ന് 25 മീറ്റര്‍ ആഴത്തിലാണു കടന്നുപോകുന്നത്. ബു ഇറയ്യാന് സ്ട്രീറ്റിനെ ലബ്ദേ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 2.1 കിലോമീറ്റര്‍ റോഡിന്റെ ഭാഗമാണ് അടിപ്പാത.
എണ്ണായിരത്തോളം പുതിയ കെട്ടിട ലൈസന്‍സുകളാണ് പോയ വര്‍ഷം ഖത്തര്‍ ഭരണകൂടം നല്‍കിയത്. 8034 പുതിയ കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സാണ് പോയ വര്‍ഷം ഖത്തറില്‍ അനുവദിച്ചത്. ഇത് 2017 നേക്കാളും മൂപ്പത് ശതമാനം കൂടുതലാണ്. വില്ലകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍സുകളാണ് പ്രധാനമായും നല്‍കിയത്.
സല്‍വ റോഡിലെ റവ്ദ റാഷിദ് ഇന്റര്‍ചേഞ്ചില്‍ ദോഹയില്‍ നിന്നു അബു സംറയിലേക്കുള്ള ഭാഗത്ത് 1.6 കിമീ നീളത്തില്‍ ശനി മുതല്‍ 6 മാസത്തേക്ക് ഗതാഗതം തടയുമെന്ന് അഷ്ഗാല്‍. ഈ കാലയളവില്‍ എതിര്‍വശത്തെ രണ്ടുവരികളിലൂടെ അബു സംറയിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടും.
കൃത്യസമയം പാലിക്കുന്ന കാര്യത്തില്‍ മധ്യേഷ്യയിലെ ഏറ്റവും മികച്ച വിമാനസര്‍വീസെന്ന നേട്ടം ഖത്തര്‍ എയര്‍വേയ്സിന്. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനവും ഖത്തര്‍ എയര്‍വേയ്സിനാണ്.
പുകവലി നിരുല്സാഹപ്പെടുത്താന് പൊതുജനാരോഗ്യ മന്ത്രാലയം പ്രചാരണം നടത്തും. കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തിലാണു പ്രചാരണം. പുകയില വിഷമാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണു ലക്ഷ്യം.