Currency

ദേശീയ ദിനാഘോഷം: ഖത്തര്‍ പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍Tuesday, December 18, 2018 12:40 pm

ദോഹ: ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സൈനിക പരേഡ് ഉച്ച തിരിഞ്ഞ് 2.45 ന് തന്നെ ആരംഭിക്കുമെന്നതിനാല്‍ സൈനിക പരേഡ് നടക്കുന്ന കോര്‍ണീഷ് റോഡ് രാവിലെ പത്ത് മണിയോടെ തന്നെ അടച്ചിടും. കോര്‍ണീഷില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് പരേഡ് കാണാനായി വിവിധയിടങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കോര്‍ണിഷില്‍ പ്രത്യേക ഇടങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിക്ക് സമീപത്തും ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ അല്‍ ബിദ്ദ പാര്‍ക്കിലെ അണ്ടര്‍ഗ്രൗണ്ടിലും കൂടാതെ മന്നാഇ റൗണ്ട്എബൗട്ടിന് സമീപത്തുള്ള ഖത്തര്‍ ബൗളിംഗ് ഫെഡറേഷന്‍ പാര്‍ക്കിംഗ്, ബ്രിട്ടീഷ് എംബസിയുടെ പഴയ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലത്തും മന്ത്രാലയം പൊതു ജനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. സൂഖ് വാഖിഫ് പാര്‍ക്കിംഗ്, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കിംഗ് തുടങ്ങിയ ഇടങ്ങളിലും സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

കോര്‍ണിഷില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്ക് സൗകര്യത്തിനായി ദേശീയദിനാഘോഷ സംഘാടകര്‍ കോര്‍ണിഷിലെ സ്‌ക്രീനുകള്‍ക്ക് പുറമേ, അല്‍ ബിദ്ദ പാര്‍ക്ക്, അല്‍ റയ്യാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലും എല്‍.ഇ.ഡി സ്‌ക്രീനുകള്‍ സൗകര്യത്തിനായി സ്ഥാപിക്കും. വ്യത്യസ്ത ഇടങ്ങളില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് പ്രത്യേക എമര്‍ജന്‍സി പോയിന്റുകള്‍ സ്ഥാപിക്കും. ആവശ്യം വരികയാണെങ്കില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനും മറ്റും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x