Currency

മര്‍ഖിയ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേകന്‍Sunday, December 23, 2018 12:35 pm

ദോഹ: അല്‍മര്‍ഖിയ സ്ട്രീറ്റില്‍ അല്‍ഇസ്തിഖ്‌ലാല്‍ സ്ട്രീറ്റിനും അല്‍ജാമിയ സ്ട്രീറ്റിനുമിടയില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. അല്‍മര്‍ഖിയ സ്ട്രീറ്റില്‍ അല്‍ജാമിയ സ്ട്രീറ്റില്‍ നിന്നും ഇസ്തിഖ്‌ലാല്‍ സ്ട്രീറ്റിലേക്ക് വരുന്ന പ്രധാന റോഡിന്റെ ഒരു ഭാഗമാണ് അടച്ചത്. അടുത്തവര്‍ഷം ജനുവരി ഏഴു വരെ ഗതാഗതനിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഭാഗിക നിയന്ത്രണം നടപ്പാക്കിയത്.

അല്‍മര്‍ഖിയ സ്ട്രീറ്റില്‍നിന്ന് അല്‍ജാമിയ സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിയുന്ന രണ്ട് ലൈനുകളില്‍ ഒരു ലൈനിന്റെ ഒരു ഭാഗവും അടച്ചു. ഇവിടെ ഡിസംബര്‍ 30വരെയാണ് നിയന്ത്രണം. രണ്ടാമത്തെ ലൈനില്‍ തുടര്‍ന്നും ഗതാഗതത്തിന് തുറന്നുകൊടുക്കും. മഴവെള്ള ഓവുചാല്‍ പദ്ധതി വികസിപ്പിക്കുന്നതിന്റെ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം. വേഗപരിധി പാലിച്ച് വാഹനം ഓടിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x