എല്ലാ അടിയന്തര സാഹചര്യങ്ങളിലും വേഗത്തിലുള്ള ഇടപെടലിന് പൈലറ്റ് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ഇവ ഉപയോഗിച്ച് വ്യക്തികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റാനാകും.
മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള ഗ്ലോബല്‍ ട്രാവലര്‍ പുരസ്കാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. ലോസ് എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ ഹമദ് വിമാനത്താവളം പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് പുതിയ ബജറ്റിലുള്ളത്. മൂല്യവര്‍ധിത നികുതിയായ വാറ്റും വരുമാനനികുതിയും അടുത്ത വര്‍ഷവും ഈടാക്കില്ലെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ലാഭവിഹിതത്തിന്റെ 10 ശതമാനം ആദായ നികുതി ഏര്‍പ്പെടുത്തും.
പ്രവാസി പുരുഷ തൊഴിലാളികള്‍ക്കായി പുതിയ ആശുപത്രി തുറന്നു. ഖത്തര്‍ റെഡ്ക്രസന്റിന്റെ സഹകരണത്തോടെ ഫരീജ് അബ്ദുല്‍അസീസ് ഹെല്ത്ത്സെന്ററാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഈ മേഖലയിലെ പ്രവാസി പുരുഷതൊഴിലാളികള്ക്കാണ് ഇവിടെ ചികില്‍സ ലഭിക്കുക.
ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ഗതാഗത വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന തരത്തില്‍ കൊടി തോരണങ്ങള്‍ അലങ്കരിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനാഘോഷം.
ഖത്തര്‍ റെയിലുമായി സഹകരിച്ചു ദോഹ മെട്രോയുടെ എട്ടു സ്റ്റേഷനുകളില്‍ അല്‍ മീറ ശാഖകള്‍ തുറക്കുമെന്നു കമ്പനി ചെയര്മാന് ഷെയ്ഖ് താനി ബിന്‍ തമര് ബിന്‍ മുഹമ്മദ് അല്‍താനി അറിയിച്ചു. ഖത്തറിലെ പൊതുമേഖലാ ഉപഭോക്തൃ ഉല്പന്ന വിതരണ കമ്പനിയാണ് അല്‍ മീറ. ഇപ്പോള്‍ അല്‍ മീറയ്ക്ക് 52 ശാഖകളാണ് ഉള്ളത്.
ഖത്തര്‍ റെസിഡന്റ് പെര്‍മിറ്റ് അടിക്കല്‍, വിസിറ്റ് വിസ പുതുക്കല്‍ തുടങ്ങിയവക്ക് ഇനി മുതല്‍ 15 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്ന് മെഡിക്കല്‍ കമ്മീഷന് അറിയിച്ചു. നേരത്തെ പരിശോധന നടത്തിയിരുന്നില്ലെങ്കിലും നൂറ് റിയാല്‍ പാസ്പോര്‍ട്ട് ഒന്നിന് ഈടാക്കിയിരുന്നു.
അല്‍ ഖോര്‍ നഗരസഭാ പരിധിയില്‍ രണ്ടു പുതിയ പാര്‍ക്കുകള്‍ തുറന്നു. റാസ് ലഫാന്‍ സാമൂഹിക സംവേദന പദ്ധതിയുടെ ഭാഗമായാണ് അല്‍ ഖുര്‍മ, അല്‍ ഖോര്‍ പ്ലാസ എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കുകള്‍ നിര്‍മിച്ചത്.
ഖത്തറില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിന്റെ ശക്തമായ നിരീക്ഷണങ്ങളും നിയന്ത്രങ്ങളും നിലനിന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.
യൂണിവേഴ്സിറ്റി തുല്യതാ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഓണ്‍ലൈന്‍ സേവനം തുടങ്ങി. വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍കൂര്‍ അംഗീകാരം നേടുന്നതിനും ഇത് സഹായകമാകും. ഇലക്രോണിക് സര്‍വീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.