
ദോഹ: തിരക്ക് സീസണ് വന്നതോടെ വിമാനയാത്രാനിരക്ക് കുതിച്ചുയര്‍ന്നു. ശൈത്യകാല സീസണ്, ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനവാണുള്ളത്. ടിക്കറ്റിന് ആവശ്യകതയേറിയതോടെ നിരക്കുകളില്‍ 50ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്.
പ്രവാസികള്‍ ക്രിസ്മസ്- പുതുവല്‍സരം ആഘോഷിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനുമെല്ലാം രാജ്യത്തിന് പുറത്തേക്കുപോകുന്ന സമയമാണിപ്പോള്‍. ഫിലിപ്പൈന്‍, അമേരിക്ക, ഇന്ത്യ, യൂറോപ്യന്‍, രാജ്യങ്ങള്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ഖത്തറിന്റെ വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കുള്ള മാസങ്ങളിലൊന്നാണ് ഡിസംബര്‍. സ്കൂളുകളിലെ ശൈത്യകാല അവധിയും ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണമാകുന്നു. ജനുവരി ആദ്യവാരം വരെ ടിക്കറ്റ് നിരക്ക് ഉയര്ന്നുനില്ക്കുമെന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഡിസംബര്‍ 23 മുതല്‍ 27വരെയുള്ള കാലയളവില്‍ വിമാനടിക്കറ്റിന് നിരക്ക് കൂടുതലാണ്. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 35 മുതല്‍ 40ശതമാനം വരെ കൂടുതല്‍ തുകയാണ് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നത്. ജിസിസി, ഏഷ്യന്‍, യൂറോപ്യന്‍ സ്ഥലങ്ങളിലേക്കെല്ലാം ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
അതേസമയം ആഘോഷസീസണിനോടനുബന്ധിച്ച് ജെറ്റ് എയര്‍വേയ്സ് ഒമ്പത് ദിവസത്തെ ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ജനുവരി ഒന്നു വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ 30 ശതമാനം വരെ നിരക്കിളവ്. ദോഹയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് നിരക്കിളവ് ലഭിക്കും. ജെറ്റ് എയര്‍വേയ്സിന്റെ എല്ലാ ബുക്കിങ് ചാനലുകള്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.