എല്ലാവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണം. പരിചയമില്ലാത്തവര്‍ക്ക് ബാങ്കിങ് വിവരങ്ങള്‍ നല്‍കരുത്. ഡിജറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന് ഇതുവരെ രാജ്യം അംഗീകാരം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്വന്തം ഉത്തരവാദിത്തത്തില്‍ ജാഗ്രതയോടെയാണ് ഇത്തരം നിക്ഷേപങ്ങള്‍ നടത്തേണ്ടത്.
ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളില്‍ സന്തോഷം എത്തിക്കുന്നതിനുമാണ് നടപടി.
അജ്മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് രണ്ടാഴ്ചത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു.
‘സുരക്ഷിത അയല്പക്കം’ എന്ന പേരിലുള്ള പദ്ധതി ആദ്യഘട്ടത്തില്‍ ഷാര്‍ജയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്. സുരക്ഷാ ബോധവത്കരണവും, മുന്‍കരുതലുമാണ് സുരക്ഷിത അയല്പക്കം എന്ന പദ്ധതിയുടെ ലക്ഷ്യം. ഷാര്‍ജ പൊലീസിന്റെ വിവിധ വിഭാഗങ്ങള്‍ ഇതില്‍ പങ്കാളികളാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പൊലീസ് സ്റ്റേഷനും ഉണ്ടാകും.
പെരുന്നാളിന് മുന്നോടിയായി ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്ന പേരില്‍ മെഗാ സെയില്‍ സംഘടിപ്പിക്കുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍സഡ്ട്രി അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെയാണ് മെഗാ സെയില്‍ സംഘടിപ്പിക്കുന്നത്. ഇക്കാലയളവില്‍ എമിറേറ്റിലെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ 80 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനാവുമെന്നും സംഘാടകര്‍ അറിയിച്ചു.
വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയെ അജ്മാനില്‍ കണ്ടെത്തി. ഷാര്‍ജയില്‍ നിന്നു കാണാതായ ബിഹാര്‍ അസര്‍ഗഞ്ച് മുന്ഗര് സ്വദേശി മുഹമ്മദ് പര്‍വേസ് ആലമിനെയാണ് രണ്ടാഴ്ചമുന്പ് ഷാര്‍ജ മുവൈല പ്രദേശത്ത് നിന്നു കാണാതായത്. പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് എതിര്‍ത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് വീടുവിട്ടിറങ്ങിയത്.
ബിഹാര്‍ അസര്‍ഗഞ്ച് മുന്ഗര് സ്വദേശി മുഹമ്മദ് പര്‍വേസ് ആലമിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസില്‍ പരാതിപ്പെട്ടു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പര്‍വേസിനെ ഈ മാസം മൂന്നു മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവര്‍ പിതാവ് മുഹമ്മദ് അഫ്താബിനെ 00971 5047 90324 എന്ന നമ്പരിലോ ദുബായ് പൊലീസിലോ വിവരം അറിയിക്കണം.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും (എസ്.സി.സി.ഐ) ചേര്‍ന്നാണ് 49 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേള സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള മത്സരങ്ങളും ദിവസേനയുള്ള നിരവധി സമ്മാനങ്ങളും മേളയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന ഹൃദ്രോഗികളുടെ എണ്ണം കണക്കിലെടുത്ത് രാജ്യാന്തര നിലവാരത്തിലുള്ള നൂതന സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വളരെ നിര്‍ണായകമായ ശസ്ത്രക്രിയകള്‍ പോലും നടത്താന്‍ പ്രാഗത്ഭ്യമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ഉണ്ടായിരിക്കും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയില് വൈദഗ്ധ്യം നേടിയിട്ടുള്ള 10 നഴ്സുമാരുടെയും സേവനം ലഭ്യമായിരിക്കും.
ലാലു സാമുവലിനാണ് 10 വര്‍ഷത്തെ വീസ ലഭിച്ചത്. ഷാര്‍ജ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. ആരിഫ് മുഹമ്മദ് അല്‍ ഷംസിയില്‍ നിന്ന് അദ്ദേഹം വീസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങി. തന്റെ ബിസിനസ് യാത്രയ്ക്ക് ഈ വീസ കരുത്തേകുമെന്ന് ലാലു സാമുവല്‍ പറഞ്ഞു.