
ഷാര്‍ജ: സഫാരി മാള്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാള്‍ തുറന്നത്. ഉപഭോക്താക്കള്‍ക്ക് രണ്ടു മെഗാ പ്രൊമോഷന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പര്‍ച്ചേസ് ഒന്നും നടത്താതെതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫര്‍. ഉദ്ഘാടനം മുതല്‍ തന്നെ ഈ ഓഫര്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഷാര്‍ജ മുവൈലയില്‍ 1.2 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന മാള്‍ ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രൊമോഷന്‍ സമ്മാനപദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിര്‍ഹത്തിനുമുകളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും.
ഫുഡ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളില്‍ സജ്ജീകരിച്ചതായി സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ട്, അറിയിച്ചു. ഷോപ്പിംഗിനൊപ്പം വിനോദം എന്ന ആശയത്തില്‍ കലാപരിപാടികളും, ഡാന്‍സ്, ഗെയിം ഷോകളും സഫാരി മാളില്‍ അരങ്ങേറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.