Currency

ദുബായ്- ഷാര്‍ജ റോഡ് മൂന്ന് ആഴ്ച കൂടി അടച്ചിടുമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Friday, August 16, 2019 3:42 pm

 ഷാര്‍ജ: അജ്മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് മൂന്ന് ആഴ്ചത്തേക്ക് കൂടി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ ക്ലബ് ഫോര്‍ ഹാന്റിക്യാപ്ഡ് ബ്രിഡ്ജിന് താഴെയുള്ള സര്‍വീസ് റോഡാണ് അടയ്ക്കുന്നതെന്ന് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റ് 16 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 5.30 വരെയും വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ രാവിലെ 10 വരെയും ഇതുവഴി ഗതാഗതം അനുവദിക്കില്ല. ഈ സമയത്ത് മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x