
ഷാര്‍ജ: എമിറേറ്റിലെ ആദ്യ ഗോള്‍ഡന്‍ വീസ മലയാളി ബിസിനസുകാരന്. ലാലു സാമുവലിനാണ് 10 വര്‍ഷത്തെ വീസ ലഭിച്ചത്. ഷാര്‍ജ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. ആരിഫ് മുഹമ്മദ് അല്‍ ഷംസിയില്‍ നിന്ന് അദ്ദേഹം വീസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങി. തന്റെ ബിസിനസ് യാത്രയ്ക്ക് ഈ വീസ കരുത്തേകുമെന്ന് ലാലു സാമുവല്‍ പറഞ്ഞു. യുഎഇയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഇതു പ്രചോദനമേകും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നഹ്യാന് മേയ് 21ന് പ്രഖ്യാപിച്ചതാണ് ഗോള്‍ഡ് വീസാ പദ്ധതി. യുഎഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രതിഭകള്‍ക്കുമാണ് ഈ വീസ ലഭിക്കുക.
യുഎഇയില്‍ 100 ബില്യനിലേറെ നിക്ഷേപമുള്ള വ്യവസായികള്‍, റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍, മെഡിക്കല്‍ പ്രഫഷനലുകള്‍, ശാസ്ത്രജ്ഞര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഗോള്‍ഡന്‍ വീസ പാസ്പോര്ട്ടില് പതിച്ചു നല്‍കുക. ശാസ്ത്രജ്ഞര്‍, അംഗീകൃത പേറ്റന്റ് ഉള്ള നൂതന ആശയങ്ങള്‍ കണ്ടു പിടിച്ചവര്‍ എന്നിവര്‍ക്ക് യുഎഇയുടെ പുറത്തു നിന്നും ഗോള്‍ഡന്‍ കാര്‍ഡിന് അപേക്ഷിക്കാം.
ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ക്ക് 10 വര്‍ഷത്തേയ്ക്ക് പുതുക്കല്‍, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ ഒന്നും വേണ്ടതില്ല. 10 വര്‍ഷം കഴിഞ്ഞ് വീണ്ടും 10 വര്‍ഷത്തേയ്ക്ക് പുതുക്കുകയുമാവാം. 6 മാസത്തിലേറെ രാജ്യത്തിന് പുറത്തു കഴിഞ്ഞാല്‍ വീസ അസാധു ആവുകയില്ല. ഗോള്‍ഡന്‍ വീസയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് വീസ തുടര്‍ന്നും ലഭിക്കും. ഈ കാലയളവില്‍ ദൗര്‍ഭാഗ്യവശാല്‍ നിക്ഷേപകരുടെ സംരംഭങ്ങള്‍ തകര്‍ന്നാല്‍ അതു പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.