Currency

ഇന്ത്യന്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ഷാര്‍ജയില്‍ നിന്ന് കാണാതായി

സ്വന്തം ലേഖകന്‍Monday, July 15, 2019 3:34 pm

ഷാര്‍ജ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഷാര്‍ജയില്‍ നിന്ന് കാണാതായി. ബിഹാര്‍ അസര്‍ഗഞ്ച് മുന്‍ഗര്‍ സ്വദേശി മുഹമ്മദ് പര്‍വേസ് ആലമിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസില്‍ പരാതിപ്പെട്ടു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പര്‍വേസിനെ ഈ മാസം മൂന്നു മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവര്‍ പിതാവ് മുഹമ്മദ് അഫ്താബിനെ 00971 5047 90324 എന്ന നമ്പരിലോ ദുബായ് പൊലീസിലോ വിവരം അറിയിക്കണം.

മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെ പൊലീസ് സ്‌റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ 06-5138882 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x