Currency

കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി

സ്വന്തം ലേഖകന്‍Friday, July 19, 2019 1:21 pm

ഷാര്‍ജ: വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ അജ്മാനില്‍ കണ്ടെത്തി. ഷാര്‍ജയില്‍ നിന്നു കാണാതായ ബിഹാര്‍ അസര്‍ഗഞ്ച് മുന്‍ഗര്‍ സ്വദേശി മുഹമ്മദ് പര്‍വേസ് ആലമിനെയാണ് രണ്ടാഴ്ചമുന്‍പ് ഷാര്‍ജ മുവൈല പ്രദേശത്ത് നിന്നു കാണാതായത്. പതിവായി ഉറക്കമിളച്ച് യുട്യൂബ് കാണുന്നത് എതിര്‍ത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് വീടുവിട്ടിറങ്ങിയത്.

ഇതേ തുടര്‍ന്ന് പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസില്‍ പരാതിപ്പെടുകയും കണ്ടെത്തുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പര്‍വേസിനെ ഈ മാസം മൂന്ന് മുതലാണ് കാണാതായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x