Currency

75 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ വ്യാപാര മേളക്ക് തുടക്കം

സ്വന്തം ലേഖകന്‍Sunday, July 14, 2019 1:34 pm

ഷാര്‍ജ: ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സിന് ഞായറാഴ്ച തുടക്കമാവും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (എസ്.സി.സി.ഐ) ചേര്‍ന്നാണ് 49 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേള സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള മത്സരങ്ങളും ദിവസേനയുള്ള നിരവധി സമ്മാനങ്ങളും മേളയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂറിസം, ഷോപ്പിങ് രംഗങ്ങളില്‍ മികച്ച അനുഭവം സമ്മാനിക്കാനും ഷോപ്പിങ് കേന്ദ്രമായി ഷാര്‍ജയെ മാറ്റിയെടുക്കാനും ലക്ഷ്യമിട്ടാണ് സമ്മര്‍ പ്രൊമോഷന്‍സ് സംഘടിപ്പിക്കുന്നതെന്ന് കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്ഡമദ് അമീന്‍ അല്‍ അവാദി പറഞ്ഞു. ടൂറിസം, വ്യാപാരം, ഹോട്ടല്‍ രംഗങ്ങളില്‍ ഷാര്‍ജയ്ക്ക് ഉണര്‍വ് പകരാന്‍ വ്യാപാരമേള സഹായകമാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x