മൊബൈല്‍ ഫോണിലേക്ക് ബാങ്കുകളുടേതെന്ന പേരില്‍ വരുന്ന എല്ലാ സന്ദേശങ്ങളും വിശ്വസിക്കരുതെന്നാണ് ഷാര്‍ജ പൊലീസ് പറയുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന്റെ സ്ക്രീന്‍ ഷോട്ടടക്കം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടാണ് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്.
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വിദ്യാര്‍ഥികള്‍ കസബയില്‍ ‘റീസൈക്കിളത്തോണ്‍ റണ്‍’ നടത്തി. പഴയ കടലാസുകളും പ്ലാസ്റ്റിക് കുപ്പികളുമായാണു ഷാര്‍ജയിലെയും അജ്മാനിലെയും വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ എത്തിയത്. പരിസ്ഥിതി സംരക്ഷണ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി അവര്‍ കസബയ്ക്കു ചുറ്റും കൂട്ടയോട്ടം നടത്തി.
ഷാര്‍ജയില്‍ പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക് കുറച്ചിരുന്നു. തീരുമാനം ഷാര്‍ജയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറും.
റോഡുകളില്‍ വാഹനം തടഞ്ഞ് പരിശോധിച്ചശേഷം മഞ്ഞ കാര്‍ഡുകള്‍ വിതരണം ചെയ്യുകയാണ് ഷാര്‍ജ പൊലീസ്. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ പൊലീസ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് നടപടി.
പ്രവാസികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കുന്നു. ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. കെ. ശ്യാംസുന്ദര്‍ ദുബായില്‍ അറിയിച്ചു.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മലീഹയില്‍ അടുത്തമാസം 15ന് സ്പാര്ട്ടന് റേസ് സംഘടിപ്പിക്കും. മിഡിലീസ്റ്റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ്പാണ് അരങ്ങേറുക. കുട്ടികള്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലാണു മത്സരം.
നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെ പ്രവാസിക്ക്സമ്മാനമായി ലഭിച്ചത് സ്വന്തം നാട്ടില്‍ 77 ലക്ഷത്തിന്റെ വീട്. യുഎഇയിലെ അല്‍ അന്‍സാരി എക്സ്ചേഞ്ച് സംഘടിപ്പിച്ച വിന്റര്‍ പ്രമോഷനിലാണ് ഇന്ത്യക്കാരനായ ഡോണ്‍സണ്‍ മിഖായേലിനെ ഭാഗ്യം കടാക്ഷിച്ചത്.
പുതിയ പ്രകൃതിവാതക പ്ലാന്റിന്റെ പ്രവര്‍ത്തനം ഷാര്‍ജയില്‍ ആരംഭിച്ചു. അല്‍ റഹ്മാനിയ പ്രദേശത്ത് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി സേവ 3.5 കോടി ദിര്‍ഹം ചെലവിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. ഷാര്‍ജയിലെ നിരവധി വാണിജ്യതാമസ കെട്ടിടങ്ങള്‍ക്ക് പ്ലാന്റിന്റെ സേവനം ലഭിച്ചുതുടങ്ങിയതായി സേവ ചെയര്മാന് റാഷിദ് അല്‍ ലീം പറഞ്ഞു.
അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി ഒന്നിന് മുമ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താത്ത അപേഷകള്‍ സ്വീകരിക്കില്ല. അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്ന് വിളിവരുമ്പോള്‍ 150 ദിര്‍ഹം ഓണ്‍ലൈന്‍ രജിസ്ടേഷന് ഫീസ് നല്‍കണം.
ഷാര്‍ജയിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും എടുക്കണമെന്ന് നഗരസഭ. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നീക്കം. ഭക്ഷണ വിതരണത്തിനായി സ്കൂളുകള്‍ നഗരസഭയെ സമീപിച്ച് അനുമതി പത്രം കരസ്ഥമാക്കിയിരിക്കണം.